Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
ആർത്ത് കരയുകയാണ്... അവളുടെ എങ്ങലടി മുറി മുഴുവൻ നിറഞ്ഞു...
എന്നാൽ എന്റെ മനസ്സിനേ നോവിച്ചത് ആദിയുടെ പ്രവൃത്തിയായിരുന്നു...
പക്ഷേ എന്തിനുവേണ്ടി.....?
കല്ല്യാണിയുടെ നിലവിളി ഞാൻ വീണ്ടും കേട്ടു...
കണ്ണുകൾ മങ്ങി തുടങ്ങിയിട്ടുണ്ടായിരുന്നെങ്കിലും ഞാൻ അവളേ വീണ്ടും നോക്കി....
അവളുടെ വയറ്റിൽ ആഴ്ന്നു കുത്തിയ കത്തി
പരമേശ്വരൻ വലിച്ചൂരിയിട്ടിരുന്നു.
രക്തം തുള്ളി തുള്ളിയായി നിലത്തേക്ക് വീഴുമ്പോൾ
കല്ല്യാണിയുടെ കണ്ണുകളുടെ നീല നിറം വീണ്ടും തെളിഞ്ഞു വരുകയായിരുന്നു..
പരമേശ്വരന്റെ മുഖത്ത് വീണ്ടും ഒരു ചിരി തെളിഞ്ഞു വന്നു...
അയാൾ എന്നേ തന്നെ നോക്കി നിൽക്കുകയാണ്....
"പ്ലീസ്..... അവളേ ഒന്നും ചെയ്യല്ലേ.... "
അതു പറഞ്ഞപ്പോൾ എന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.... കണ്ണു നീർ ചോരയിൽ അലിഞ്ഞു.....
അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു,
അടികൊണ്ടു കിടക്കുന്ന എന്റെ മുന്നിൽ നിന്നു.
“നിനക്ക് ഒരു കാര്യം അറിയാമോ…?
ദേവി മരിച്ചതിന് ശേഷം ഞാൻ ഉറങ്ങിയിട്ടില്ല.എന്റെ കുടുംബം കുടുംബം ഉറങ്ങിയിട്ടില്ല
കണ്ണടച്ചാൽ കാണുന്നത് ഞങ്ങളെല്ലാം മരിച്ചു കിടക്കുന്ന
അതേ സ്വപ്നം മാത്രം.
ആ ദുഃസ്വപ്നം സത്യമാവാതിരിക്കാൻ
ഇവൾ… ഇവൾ മരിക്കണം.”
അയാളുടെ ശബ്ദം വിറച്ച്,
ഒരു പ്രാന്തനെ പോലെ മുഴുവൻ ശരീരവും നടുങ്ങിത്തുടങ്ങി.
തിരിച്ചു പോവാൻ ശ്രമിച്ച അയാളുടെ കാലുകൾ ഞാൻ പിടിച്ചു.
ഒന്ന് എണീച്ചു നിൽക്കാൻ ശേഷിയുണ്ടായിരുന്നെങ്കിൽ ഞാൻ അയാളെ അവിടേവച്ചു തന്നെ കൊല്ലുമായിരുന്നു എന്നാൽ എന്റെ ശരീരം മുഴുവൻ മരവിച്ചിരുന്നു
ഞാൻ വേദനയുടെയും മരണത്തിന്റെയും ഇരുണ്ട കുഴിയിൽ വീഴുന്നതുപോലെ തോന്നിയെനിക്ക്
അയാളുടെ കാലുകൾ പിടിച്ച എന്റെ കൈ അയാൾ തട്ടി മാറ്റി
കല്ല്യാണിയുടെ നേരെ വീണ്ടും നടന്നു.
തന്റെ വയറിലെ ആഴമേറിയ
💬 Comments
View all comments