Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
മുറി
പൊത്തി പിടിച്ചുകൊണ്ട്
ജീവനുവേണ്ടി ശ്വാസം മല്ലിടുകയാണ് കല്ല്യാണി.
പരമേശ്വരന്റെ ഓരോ ചുവടും മുന്നോട്ടു വന്നപ്പോൾ,
കല്ല്യാണി എന്റെ കണ്ണുകളിലേക്ക്
നിസ്സഹായതയോടെ നോക്കി.
അവളുടെ മുന്നിൽ എത്തി
പരമേശ്വരൻ കത്തി ഉയർത്തിയ നിമിഷം,
എന്റെ കണ്ണുകൾ അടഞ്ഞു പോയി.....
ഞാൻ തോറ്റുപോയി... അവൾക്കായി ഈ നിമിഷം വരെയും എനിക്കൊന്നും ചെയ്യാനായില്ല.....
"മോളേ..... "
എന്റെ കാഴ്ചകൾക്കൊപ്പം എന്റെ ശ്വാസവും അന്തകാരത്തിലേക്ക് അലിയാൻ തുടങ്ങിയപ്പോൾ ഞാൻ അവസാനമായി കേട്ടത് മായയുടെ അമ്മയുടെ നിലവിളിയായിരുന്നു....
മുറിയുടെ ഇടുങ്ങിയ പ്രകാശം കണ്ണുകളിലേക്കു ചെറുതായി വീണു.
ആ വെളിച്ചം കുത്തിക്കൊണ്ടിരിക്കുന്ന പോലെ തോന്നി.
ശരീരം ഭാരമായി
കൈകൾ ചലിപ്പിക്കാനാകുന്നില്ല.
ശ്വാസത്തിന്റെ ശബ്ദം മാത്രം കാതിൽ നിറയുന്നു;
വലിയൊരു സമുദ്രത്തിന്റെ അടിയിൽ കിടക്കുന്നപോലെ.
തല കുറച്ചു തിരിക്കാൻ പറ്റുന്നുണ്ടെങ്കിലും ആരെയും കാണാൻ സാധിച്ചില്ല..... ഞാൻ കിടക്കുന്നത് ഹോസ്പിറ്റിലിലാണെന്ന് എനിക്ക് അതിൽ നിന്നും മനസ്സിലായി....
പെട്ടെന്ന് കല്ല്യാണിയുടെ മുഖവും അന്ന് രാത്രി സംഭവിച്ച കാര്യങ്ങളും എന്റെ മനസ്സിലേക്ക് വന്നു...
എന്നാൽ അകലെ നിന്നും രണ്ടു സ്ത്രീകളുടെ മങ്ങിയ ശബ്ദങ്ങൾ മാത്രമാണ് എനിക്ക് കേൾക്കാൻ സാധിച്ചത്....
"ചേച്ചി ഇതിപ്പോ രണ്ടു മാസം കഴിഞ്ഞില്ലേ.... ഇനി ഇവന് ബോധം വരാൻ വല്ല ചാൻസുമുണ്ടോ....? എത്ര ദിവസമെന്ന് വെച്ചിട്ടാ നമ്മൾ ഇങ്ങനെ കാവൽ ഇരിക്ക... കാർത്തു ഡോക്ടറോട് കാര്യം പറയാനും പേടി...."
"നിനക്ക് എന്താ പ്രശ്നം... രാവിലേ വന്നാൽ ഇവിടെ വന്ന് ഇങ്ങനെ ഇരുന്നാൽ പോരേ..? ഇതിനേക്കാൾ എളുപ്പമുള്ള ജോലി ഈ ഹോസ്പിറ്റലിൽ ഉണ്ടോ..... നീ അതും ഇതും പറയാതെ ഒന്ന് മിണ്ടാതെ ഇരുന്നേ....."
പിന്നീട് കുറച്ചു നേരം മൗനം
💬 Comments
View all comments