0%

Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]

മാത്രമായിരുന്നു....

രണ്ടു മാസമോ.... 😳.... ഞാൻ കിടപ്പിലായിട്ട് രണ്ടു മാസമായോ....

അവർ വീണ്ടും സംസാരിക്കാൻ തുടങ്ങി...

"ചേച്ചി...."

"മ്മ്..."

"അഥവാ ഇയാൾക്ക് ബോധം വന്നാൽ ഞാൻ ഒന്ന് കൊത്തി നോക്കിയാലോ.... കാണാൻ നല്ല ലുക്ക്‌.... പൂത്ത കാശ്.... ഞങ്ങൾ തമ്മിൽ നല്ല ജോഡിയായിരിക്കില്ലേ....."

"അയ്യടി...പൊന്ന് മോളേ നിന്റെ പൂതി ഓക്കെ കൊള്ളാം പക്ഷേ അവൻ സിംഗിൾ ഒന്നുമല്ല..."

"അതെങ്ങനെ ചേച്ചിക്ക് അറിയാം..."

"നീ ഇപ്പോ വിചാരിച്ചത് ഓക്കെ ഞാൻ കുറച്ചു ദിവസം മുന്നേ വിചാരിച്ചതാ....പിന്നേ നീയും ഞാനും നോക്കിയാലൊന്നും അവന് വളയാനും പോവുന്നില്ല...."

"അതെന്താ...."

"ആ.. അത് നിനക്ക് അവന്റെ വൈഫിനെ കണ്ടാൽ മനസ്സിലാവും...."

എന്റെ വൈഫ് എന്ന് പറഞ്ഞാൽ കല്ല്യാണിയല്ലേ...?അതേ ആണ്..

അവൾക്കൊന്നും സംഭവിച്ചിട്ടില്ലേ....

വായ തുറന്ന് എന്തെങ്കിലും ചോദിക്കാം എന്ന് വിചാരിച്ചാൽ നാവു പോലും അനങ്ങുന്നില്ല...

ഞാൻ കുറച്ചു നേരം കൂടേ ആ കിടപ്പു കിടന്നു....

"അതെന്താ അത്രക്ക് ഭംഗിയാണോ കാണാൻ...."

"ആണോന്നോ.... എടി അവൾടെ കണ്ണ് നീ കാണണം നല്ല നീല കണ്ണുകൾ... അതിൽനിന്നും കണ്ണെടുക്കാൻ തോന്നാത്ത വിധം ഭംഗി....ഹോ... അവളേ കണ്ടപ്പോ എനിക്ക് തന്നെ ക്രഷ് തോന്നി...."

അതു കേട്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു....

"ചേച്ചി എങ്ങനെ കണ്ടു... ഇത്ര കാലമായിട്ടും ഞാൻ അങ്ങനെ ആരെയും കണ്ടിട്ടില്ലാലോ...."

"ആ... അത് ഞാൻ അവളെ ഇങ്ങോട്ട് കൊണ്ടുവന്നപ്പോൾ കണ്ടതാ...അവളേ കണ്ടതിന്റെ ഹാങ്ങോവർ മാറാതെ നിൽക്കുബോഴാണ് വേറൊരുത്തി വരുന്നത്... അവളും സൗന്ദര്യത്തിന്റെ കാര്യത്തിൽ അസാധ്യമാണ്...."

ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ചിരി തനിയേ മാഞ്ഞു...

ഇവർ ഇനി മായയേ കുറിച്ചാണോ സംസാരിക്കുന്നത്.....

💬 Comments

View all comments