0%

Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]

"

അമ്മ ചേച്ചിയോട് ചോദിച്ചു....

"നിങ്ങൾ ഇത്രേം നേരം അവനേ കണ്ടില്ലേ തള്ളേ... അവർക്ക് എന്തെങ്കിലും പറയാനും ചെയ്യാനും ഒക്കെ ഉണ്ടാവും... നിങ്ങളൊന്നു പുറത്തേക്ക് വാ... "

ചേച്ചി അമ്മമാർ കുട്ടികളെ കൊണ്ടുപോകുന്ന പിടിച്ചു വലിച്ചുകൊണ്ടുപോവുകയാണവരെ...

പോവുന്നതിനുമുൻപ് എനിക്കൊരു ഉമ്മയും തന്നു ചേച്ചി...

"നിന്നോടൊക്കെ ഞാൻ ഇനി ആദ്യം വന്ന് പറയണോ.... "

ചേച്ചി മറ്റു ചേച്ചിമാരോട് വാതിൽക്കൽ നിന്നും അലറി....

ഇതൊക്കെ കണ്ടപ്പോൾ മനസ്സൊന്ന് ശാന്തമായി....

എല്ലാവരും റൂമിനുവെളിയിൽ പോയി ഡോർ ചാരി....

ഇപ്പോൾ ഞാനും കല്ല്യാണിയും മാത്രമേ റൂമിനുള്ളിൽ ഉള്ളു.... എന്നാൽ ഞങളുടെ ഇടയിലേ മൗനം....അതൊരു അസഹിഷ്ണുത ഉണർത്തി....

"മുഖത്തേക്ക് നോക്ക്.... "

ഒടുവിൽ മൗനം വെടിയാൻ ഞാൻ തന്നെ തീരുമാനിച്ചു....

അൽപ്പം പരുഷമായാണ് ഞാൻ അതു പറഞ്ഞത്...

അവൾ പതിയേ മുഖമുയർത്തി... കണ്ണുകൾ കലങ്ങിയിട്ടിട്ടുണ്ട്.... എന്നാൽ അവളുടെ ആ നീല കണ്ണുകൾ കണ്ടപ്പോൾ തന്നെ ഒരു ആശ്വാസം....

"ഇങ്ങോട്ട് വാ... "

ഞാൻ അവളോട് എന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടു...

നല്ല അനുസരണയുള്ള കുട്ടിയേപോലേ അവൾ എന്റെ അടുത്തേക്ക് വന്നു....

ശേഷം അവളെ ഞാൻ എന്റെ അടുത്ത് പിടിച്ചു ഇരുത്തി....

ഞാൻ ആ മുഖം രണ്ടു കൈകൊണ്ടും കോരിയെടുത്തു.... കരയാതിരിക്കാൻ പാടുപെടുന്ന അവൾക്ക് അത് മതിയായിരുന്നു...

അണപ്പൊട്ടിയെ പോലേ കണ്ണുനീർ ഒഴുകുമ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു....

ഞങ്ങൾ പരസ്പരം എത്രമാത്രം സ്നേഹിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു....

"എന്റെ പൊന്നല്ലേ... കരയല്ലേ പ്ലസ്.... "

അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു...

അവൾ കരയുന്നത് നിർത്തുവാൻ പറ്റുന്ന പോലേ ശ്രമിക്കുന്നുണ്ടെങ്കിലും എങ്ങലടി

💬 Comments

View all comments