0%

Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]

പിന്നേ അങ്ങോട്ട് വിശേഷങ്ങളോട് വിശേഷങ്ങൾ ആയിരുന്നു... ഒപ്പം കാലിലും കയ്യിലും തലയിലും ഒക്കെയുള്ള മാസ്സാജും

"അമ്മേ... കല്ലുവും ദേവു ചേച്ചിയും എന്ത്യേ...."

അവരെ കാണാത്തതുകൊണ്ട് ഞാൻ ചോദിച്ചു....

"പുറത്തുണ്ട്.... "

എന്ന ഒറ്റ മറുപടിയായിരുന്നു എനിക്ക് കിട്ടിയത്....

ഇത്രയും നേരം പുറത്തുണ്ടായിട്ടാണോ അകത്ത് കയറാത്തത്....

"അതെന്താ അവർ അകത്തേക്ക് കയറാത്തത്....?"

ചോദ്യം ചോദിച്ചു കഴിഞ്ഞതും ഡോർ ശക്തിയായി തുറക്കുന്ന ശബ്ദം ഞാൻ കേട്ടു....

നോക്കുമ്പോൾ കാണുന്നത്...ഡോറിന് കുറച്ചു പിറകിലായി നിൽക്കുന്ന ദേവുചേച്ചിയെയാണ്.....

ഇതെന്ത് കൂത്ത് എന്നുള്ള ഭാവമായിരുന്നു ഞങളുടെ എല്ലാവരുടെയും മുഖത്ത്.....

"വാ... "

ചേച്ചി സൈഡിലോട്ട് നോക്കി ആരെയോ വരവേൽപ്പിക്കുന്ന പോലേ പറഞ്ഞു...

"ദേ... പെണ്ണേ മര്യാദക്ക് വന്നോ.... ഇല്ലേൽ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും....."

ചേച്ചി കലിപ്പായി....

എന്നാൽ സൈഡിൽ നിന്നും ഒരു കൈ പതിയെ വന്നു....

ആ കൈ കണ്ടതും ആളേ എനിക്ക് മനസ്സിലായി....

'കല്ല്യാണി...'

അവളുടെ കൈ പിടിച്ചുകൊണ്ടു ദേവു ചേച്ചി റൂമിനുള്ളിലേക്ക് കയറി വന്നു...

കല്ല്യാണിയുടെ മുഖം താഴ്ന്നാണിരിക്കുന്നത്...അവൾ കരയുന്നുണ്ട് എന്നെനിക്ക് വ്യക്തമായി... ഒരു പഴയ ചുരിദാറും... പാറി പറക്കുന്ന മുടിയിഴകളും.... മൊത്തത്തിൽ പെണ്ണ് ആകെ ഒരു പരുവം ആയിട്ടുണ്ട്....

അവളെ കണ്ടതും എന്റെ കണ്ണുകളും നിറയാൻ തുടങ്ങി....

അവർ രണ്ടു പേരും ഞാൻ കിടക്കുന്നതിന്റെ ഇടതുവശത്തായി തൊട്ടടുത്ത് നിന്നു...

ദേവു ചേച്ചിയുടെ മുഖത്ത് സങ്കടമാണോ സന്ദോഷമാണോ എന്നെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല....

എന്നാൽ കല്ല്യാണി എന്നേ നോക്കുന്നുപോലുമില്ല....

ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കിയ ദേവുചേച്ചി ശേഷം അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്ക് നടന്നു....

"നിനക്കെന്താടി പെണ്ണേ....

💬 Comments

View all comments