Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
ആ മങ്ങിയ കാഴ്ചയിൽ ഞാൻ ആരുടെയോ രണ്ട് മുഖങ്ങൾ കണ്ടു...
കണ്ണു തിരുമ്മി വീണ്ടും നോക്കിയപ്പോൾ മുമ്പിലിതാ മാതാശ്രീയും പിതാശ്രീയും....
രണ്ടു പേരും കണ്ണുകൾ നിറച്ച് എന്നേ തന്നെ നോക്കി നിൽക്കുകയാണ്....
എന്റെ അച്ഛൻ എന്നേ നോക്കി ആദ്യമായിട്ട് കരയുന്നത് കാണുകയാണെങ്കിലും മൊത്തത്തിൽ എനിക്ക് ചൊറിഞ്ഞു വരുകയായിരുന്നു...
ബോധം വന്നത് മുതൽ കാണുന്ന കാഴ്ചയാണ് ഈ കരച്ചിലും പിഴിച്ചിലും...
ഇവിടേ ഞാനെന്താ ചത്തു കിടക്കുകയാണോ....ഇതിനും മാത്രം കരയാൻ...
തല തിരിച്ചു നോക്കിയപ്പോൾ അവിടെയും കരച്ചിൽ....
നന്ദു ചേച്ചിയും പാറു ചേച്ചിയും കെട്ടി പിടിച്ചു കരയുകയാണ്....
എന്റെ ഒരു അവസ്ഥ.... 😐
ഞാൻ ബെഡിൽ ചാരി കിടക്കാൻ ശ്രമിച്ചു...
എന്റെ ശ്രമം കണ്ടിട്ടാവണം... കാർത്തു ചേച്ചി ഒരു മുക്കിൽ നിന്നും വന്ന് ബെഡിന്റെ തല ഭാഗം കുറച്ചു പൊന്തിച്ചു...
ഞാൻ കിടക്കുന്നത് വേറേ ഒരു റൂമിൽ ആണ് എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്....
ഞാൻ എല്ലാവരെയും കുറച്ചു നേരം നോക്കി...
"സിദ്ധു..... നിനക്ക് ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോ മോനേ.... "
പാറു എന്നേ നോക്കി നിറ കണ്ണുകളോടെ ചോദിച്ചു....
നീയേതാടി എന്ന് ചോദിക്കാൻ തോന്നിയെങ്കിലും ചോദിച്ചില്ല....
ഇത്രയും ഒക്കെ ആയിട്ടും ഇവർക്കൊന്നും ഒരു മാറ്റവും ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോളാണ്... 😐
"അതേയ് രാവിലേ മുതൽ കാണുന്നതാണ് ഈ കരച്ചിലും പിഴിച്ചിലും.... ദൈവത്തെ ഓർത്ത് എല്ലാരും ഇതൊന്നു നിർത്തോ...? അല്ലെങ്കി ഞാൻ വീണ്ടും പോവും കോമയിലേക്ക്... "
എല്ലാവരോടും കൂടി ഞാൻ തൊഴു കൈയ്യോടെ ചോദിച്ചു....
എന്തായാലും സംഗതിയേറ്റു.... അവർ കണ്ണുകൾ ഒക്കെ തുടച്ച് മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു...
പാവങ്ങൾ... 🙁
💬 Comments
View all comments