Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
ദിവസം കള്ളം പറഞ്ഞ് വിശ്വസിപ്പിക്കാൻ പറ്റിയെങ്കിലും അത് കൂടുതൽ കാലം നില നിന്നില്ല...
അവളോട് എല്ലാം പറയേണ്ടി വന്നു...
കാര്യമറിഞ്ഞപ്പോൾ അവൾ കുറേ കരഞ്ഞു...
എന്നാൽ നിന്റെ ഈ അവസ്ഥക്ക് കാരണം അവളാണെന്ന് പറഞ്ഞിട്ടവൾ ഒരു ദിവസം സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു....
പക്ഷേ അരുണേട്ടൻ അടുത്ത് ഉള്ളതുകൊണ്ട് ഒന്നും പറ്റിയില്ല....
എന്നാൽ അന്ന് മുതൽ കല്ലു ആരോടും മിണ്ടിയിട്ടില്ല... മുറിക്ക് പുറത്തിറങ്ങാറില്ല.... അവൾ ഭക്ഷണം കഴിക്കുന്നത് പോലും ആരെങ്കിലും നിർബന്ധിക്കുമ്പോഴോ വാരി കൊടുക്കുമ്പോഴോ മാത്രമാണ്.... ചുരുക്കി പറഞ്ഞാൽ അവൾക്ക് ജീവനുണ്ടെങ്കിലും മനസ്സ് ഇപ്പോഴും നിന്റൊപ്പമാണ്..."""""
ചേച്ചി ഇത്രയും പറഞ്ഞു തീർത്തതും... കുറ്റബോധം കൊണ്ടെന്തോ മനസ്സ് നീറി...
ആ രാത്രിപോലും എനിക്കൊന്നും അവൾക്കുവേണ്ടി ചെയ്യാനായില്ല... എന്നാൽ ഞാൻ കാരണം വീണ്ടും അവൾ..............
ഞാൻ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു....
എന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ചേച്ചിക്ക് അൽപ്പം ഭയം തോന്നി...
"സിദ്ധു.... നീയെന്താ ഈ കാണിക്കുന്നേ.... ഒന്ന് അടങ്ങി കിടക്ക് അവിടേ.... "
ചേച്ചി എന്നേ വീണ്ടും ബെഡിലേക്ക് അമർത്തികൊണ്ട് പറഞ്ഞു....
"എനിക്ക് അവളേ കാണണം...."
"എന്റെ പൊന്ന് മോനല്ലേ... അവരെല്ലാം ഇങ്ങോട്ട് വരുന്നുണ്ട്.....ചേച്ചി അവളേ നിനക്ക് കാണിച്ചു തരാം...ഇപ്പോ നീ ഒന്ന് കിടക്ക്... പ്ലീസ്....."
ചേച്ചിയുടെ മറുപടിക്കൊപ്പം കണ്ണും കൂടേ നിറഞ്ഞതിനാൽ കൂടുതൽ ഒന്നും ചെയ്യാൻ എനിക്കു കഴിഞ്ഞില്ല....
ഞാൻ വീണ്ടും ബെഡിലേക്ക് ചാരി കിടന്നു...
ഒന്ന് കണ്ണടച്ചതെ ഓർമ്മയുള്ളു.... അങ്ങനെ ഉറങ്ങി പോയി.....
ചേച്ചി എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു.....
മുടിയിൽ ആരോ തഴുകുന്നുണ്ട്..... മുഖത്ത് എന്തോ ഇറ്റിറ്റു വീഴുന്നുണ്ട് എന്റെ കണ്ണുകൾ പതിയേ തുറന്ന്...
💬 Comments
View all comments