Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
മാറിയപ്പോഴേക്കും അവന്റെ മെസ്സേജ് വന്നിരുന്നു... ഓഹ് മൈരൻ പുളികൊമ്പിൽ തന്നെയാണ് കേറി പിടിച്ചിരിക്കുന്നത്...'പാലസ് പ്ലേറ്റർ 'എന്ന് പറഞ്ഞൊരു റസ്റ്റോറന്റിന്റെ പേരാണ് അവൻ മെസ്സേജ് അയച്ചത്....നല്ല ഫുഡ് കിട്ടുമെങ്കിലും വില കുറച്ചു കൂടുതൽ തന്നെയാണ്....എന്തായാലും അങ്ങോട്ട് തന്നേ പോവാം...ഫ്രണ്ട്സിന്റെ കാര്യത്തിൽ പണ്ടും ഞാൻ പൈസ നോക്കാറില്ല... എനിക്ക് അയച്ചുതരുന്നതിൽ ചേച്ചിമാരും....
കാറിന്റെ കീയുമെടുത്ത് ഞാൻ താഴോട്ട് ചെന്നു....
കല്ലുവും ചേച്ചിമാരും താഴെത്തന്നെ ഉണ്ട്.... ടീവിയും തുറന്ന് വച്ച് തള്ളി മരിക്കുകയാണ് എല്ലാവരും...
"നീയെങ്ങോട്ടാ....? "
എന്നേ കണ്ടതും നന്ദു ചേച്ചി ചോദിച്ചു....
"ഞാൻ ഫ്രണ്ട്സിന് ചിലവ് കൊടുക്കാൻ പോവാണ്... കല്ല്യാണം കഴിഞ്ഞ് ഇത്രയും ആയില്ലേ..."
മറുപടി കേട്ടതും ചേച്ചി ശരി എന്ന മട്ടിൽ തലയാട്ടി....
"അങ്ങനെയാണെങ്കിൽ ഇവളെക്കൂടെ കൊണ്ടുപൊക്കോ...."
കാർത്തു ചേച്ചി കല്ല്യാണിയേ നോക്കി പറഞ്ഞു...
"നിനക്ക് വരണോ...."
എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന കല്ല്യാണിയേ നോക്കി ഞാൻ ചോദിച്ചു....
കേൾക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളു... ഇരുന്ന ഇരുപ്പിൽ അവൾ റൂമിലേക്കോടി....
ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞു അവൾ റെഡിയാവാൻ പോയിട്ട്....
പുല്ല് ചോദിക്കണ്ടായിരുന്നു...
ഞാൻ ദേഷ്യത്തോടെ കർത്തുചേച്ചിയെ നോക്കി...
"എടാ..പത്തു മിനിറ്റ് ഒക്കെ കുറവാടാ.... നീ ഒന്ന് ക്ഷമിക്ക്..."
ചേച്ചി കളിയാക്കുന്ന മട്ടിൽ എന്നോട് പറഞ്ഞു...
അങ്ങനെ കാത്തിരിപ്പിനൊടുവിൽ കല്ലു സ്റ്റൈർകേസ് ഇറങ്ങി വന്നു....
😳
എന്റെയും ചേച്ചിമാരുടെയും കണ്ണുകൾ ഒരു പോലേ തുറിച്ചു...
സ്റ്റൈർകേസിന്റെ മുകളിലെ ലൈറ്റ് അവളെ ചുറ്റി ഒരു മൃദുവായ ഹാലോ പോലെ വീണു.
ഹൈ-വൈസ്റ്റ്, കാൽവരെയുള്ള പെർഫെക്ട് കട്ട് ഫിറ്റഡ് ലൈറ്റ് ബ്ലൂ ഡെനിം ജീൻസുംഅതിനൊപ്പം ക്രിസ്‌പ് വൈറ്റ് സ്ക്വയർ കട്ട്
💬 Comments
View all comments