0%

Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

കുത്തിയില്ല.... അയാൾ കുത്താൻ വന്നപ്പോഴേക്കും മായ അതിൽ കയറി പിടിച്ചിട്ടുണ്ടായിരുന്നു.... എന്നേ പോലേ കണ്ടു നിന്ന എല്ലാവരും ഞെട്ടി.... പക്ഷേ അത് അവളുടെ പ്രവൃത്തി കണ്ടിട്ടായിരുന്നില്ല... മറിച്ച് അവളുടെ കണ്ണുകൾ കണ്ടിട്ടായിരുന്നു.... അപ്പോൾ അവളുടെ കണ്ണുകൾ എന്റേത് പോലേ വെള്ള നിറമായിട്ടുണ്ടായിരുന്നു....."

"നിന്റെ ശരീരത്തിൽ നിന്നും ആ ആത്മാവ് അവളുടെ ശരീരത്തിൽ കയറിയോ...."

അവൾ പറയുന്നതിന്റെ ഇടയിൽ ഞാൻ ചോദിച്ചു....

"അല്ല... ഞാൻ പറയാം നീ വെറുതേ തോക്കിന്റെ ഉള്ളിൽ കയറി വെടി വെക്കല്ലേ..."

"സോറി... സോറി....നീ പറഞ്ഞോ...."

"""""പരമേശ്വരന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു..... ഞാൻ മായയേ നോക്കി..., അവളുടെ കൈകളിൽ നിന്നും ചോര ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നെങ്കിലും അവളുടെ മുഖത്ത് ഒരു പ്രേത്യേകതരം പുഞ്ചിരിയായിരുന്നു.... നിന്റെ അടുത്തു നിന്നും ആദി അവളുടെ അടുത്തേക്ക് ഓടി വന്നു അവളുടെ മുടി കുത്തിനു പിടിച്ച് അവളെ പരമേശ്വരനിൽ നിന്നും അകറ്റാൻ ശ്രമിച്ചെങ്കിലും തൊട്ടടുത്ത നിമിഷം പരമേശ്വരന്റെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി മായ ആദിയുടെ കഴുത്തിൽ കുത്തിയിറക്കിയിരുന്നു....ചൂട് ചോര തെറിച്ച അവളുടെ മുഖത്ത് ഒരു തരം ലഹരിയായിരുന്നു... അതുപോലെ വളരെ ഭയാനകവും... എനിക്ക് നിന്റെ അടുത്തേക്ക് വരണമെന്നുണ്ടായിരുന്നെങ്കിലും എന്റെ ശരീരം ഒരു തരി പോലും അനങ്ങിയില്ല... ഞാൻ ചുവരിൽ ചാരി നിലത്തിരുന്നു... എന്റെ ജീവൻ പതിയേ പതിയേ നിലച്ചു പോവുന്നത് ഞാൻ മനസ്സിലാക്കി... അതേ ഉള്ളിൽ ഉള്ള എന്തോ പതിയേ എന്നേ വിട്ടു പോകുന്നപോലെയും.... ആദിയുടെ കഴുത്തിൽ കുത്തിയിറക്കിയ കത്തി മായ വലിച്ചൂരി.... ചോര തെറിക്കുന്ന കഴുത്തുമായി അവൻ നിലത്തിരുന്നു.... ഇതുകണ്ട അവളുടെ അച്ഛൻ ദേഷ്യത്താൽ വിറച്ചുകൊണ്ട് അവളുടെ

💬 Comments

View all comments