0%

Chapter Title : ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ]

എന്റെ കുട്ടിയെ അടിച്ചു പോയതാ..... ചേച്ചിയോട് ക്ഷമിക്കട...... നീ ഇനിയും ഞങ്ങളോട് മിണ്ടാതെ ഇരിക്കല്ലേടാ... നിനക്ക് എന്നോട് ഇനിയും ദേഷ്യമുണ്ടെങ്കിൽ അവരോടെങ്കിലും മിണ്ടടാ മോനെ.... അവർക്ക് ഒക്കെ സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ഇത്. അവർ പുറത്ത് കാണിക്കുന്നില്ല എന്നെ ഉള്ളു"

ചേച്ചി പറഞ്ഞതും ഒരു തുള്ളി കണ്ണുനീർ എന്റെ കയ്യിൽ പതിച്ചിരുന്നു.അതെ എന്റെ ദേവൂസ് കരയുകയാണ്. നെഞ്ചോക്കെ നീറുന്ന പോലെ ഒരു പക്ഷെ അന്ന് ചേച്ചി എന്നെ അടിച്ചതിലും വേദന ആയിരുന്നു.... എനിക്ക് ഈ ഒരു നിമിഷം സമ്മാനിച്ചത്

"അയ്യേ.... എന്റെ ദേവൂസ് കരയാണോ......"

ഞാൻ ആ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു

"അതേയ് ഈ പെൺ സിംഹങ്ങൾ കരയാറില്ല ട്ടോ"ചേച്ചിയുടെ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി ആ കവിളിൽ പിച്ചി കൊണ്ട് ഞാൻ പറഞ്ഞു...

"പോടാ... 😡. എന്നെ കരയിപ്പിച്ചതും പോരാ...ഇനി നീ ഞങ്ങളോട് മിണ്ടാതെ നടക്ക് കാണിച്ച് തരാം ഞാൻ....."എന്റെ വയറ്റിക്ക് ഒരു കുത്തും തന്ന് ചേച്ചി പറഞ്ഞു. എന്റെ പഴയ ദേവൂസിനേ പോലെ.....

"അതിന് ഞാൻ അല്ലാലോ മിണ്ടാതെ നടന്നെ നിങ്ങൾ അല്ലേ.... അതോണ്ടല്ലേ ഞാനും....."

ചേച്ചി:"നിനക്ക് ഒരു കാര്യം അറിയോ. നിന്നെ തല്ലിയില്ലേ അന്ന് ഞാൻ ഉറങ്ങിയിട്ടില്ല. ഒരുപാട് കരഞ്ഞു എന്റെ കരച്ചിൽ കണ്ട് കാര്യം ചോദിച്ചത് കൊണ്ട് കർത്തുനോടും പാറുനോടും കാര്യങ്ങൾ ഒക്കെ പറയേണ്ടി വന്നു. ശേഷം ഞങ്ങൾ എല്ലാവരും കൂടെ കല്ലു മോളെ കാണാൻ അവൾടെ റൂമിൽ പോയി.... നന്ദുന്റെ തോളിൽ ചാരി പൊട്ടി കരയാർന്നു പാവം.....എന്നിട്ട് ഞങ്ങളാ ആരോടും പറയണ്ട എന്ന് പറഞ്ഞത്. ആ കുട്ടി അപ്പോൾ തന്നെ

💬 Comments

View all comments