0%

Chapter Title : ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ]

അത് സമ്മതിക്കുകയും ചെയ്തു. ഇതൊക്കെ ചെയ്തിട്ടും എന്റെ മനസ് മുഴുവൻ നിന്നെ തല്ലിയതിനുള്ള വേദന ആയിരുന്നു. രാവിലെ തന്നെ സോറി കണ്ട് പറയാം എന്ന് വിചാരിച്ചു ഇരുന്നതാ. നീ അവരുടെ കൂടെ വരുന്നതും ഞങ്ങളെ മൈൻഡ് ചെയാത്തതും കൂടെ കണ്ടപ്പോ..... സഹിക്കാൻ പറ്റിയില്ലെടാ...."

ചേച്ചി അന്ന് സംഭവിച്ച കാര്യങ്ങൾ ഒക്കെ എടുത്തു പറഞ്ഞു കൊണ്ടിരുന്നു.

"ആരാ പറഞ്ഞെ ഞാൻ മൈൻഡ് ചെയ്തില്ല എന്ന്. നിങ്ങടെ മുഖത്തിലേക്ക് നോക്കാൻ ഉള്ള ധൈര്യം ഇല്ലാത്തോണ്ടായിരുന്നില്ലേ... അല്ലാതെ എന്റെ ചേച്ചിമാരെ ഞാൻ മൈൻഡ് ചെയ്യാതെ ഇരിക്കുമോ. നിങ്ങളല്ലേ എന്റെ പാതി"

ഞാൻ ചേച്ചിയെ ചേർത്പിടിച്ചു കൊണ്ട് പറഞ്ഞു....

"നിനക്ക് ഞങ്ങൾ മതി ചേച്ചിമാർ ആയിട്ട് വേറെ ആരും വേണ്ട. എനിക്ക് അത് ഇഷ്ട്ടല്ല...." ഒരു കൊച്ചു കുട്ടിയായി മാറിയിരുന്നു ചേച്ചി. ഇതാണ് ചേച്ചിയുടെ മറ്റൊരു മുഖം എനിക്കും ചേച്ചിക്കും മാത്രം അറിയുന്ന മുഖം....

ഞാൻ:"അയ്യേ... കുശുമ്പി..... ശേ... മോശം.. മോശം.... 🤭"

"പോടാ " പിന്നെയും കിട്ടി ഒരു കുത്ത്‌.

കുറച്ച് ദിവസത്തെ എല്ലാം കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു തീർത്തു.....

ചേച്ചി:"എന്നാലും എന്തിനാ മോനെ... നീ ആ കുട്ടിയെ അന്ന് തല്ലിയത്. അതൊരു പാവം ആട. ആ കാണുന്ന പോലെ... അല്ല..."

"ചേച്ചി അന്ന് സംഭവിച്ചത് എന്താണ് എന്ന് പോലും എനിക്ക് ഓർമ ഇല്ല. എന്റെ ശരീരം മറ്റൊരാൾ കണ്ട്രോൾ ചെയ്യുന്ന പോലെ ആയിരുന്നു അന്ന്.അല്ലാതെ ഞാൻ അങ്ങനെ ഒക്കെ ചെയ്യും എന്ന് തോന്നുന്നുണ്ടോ ചേച്ചിക്ക് അതും ഒരു പെണ്ണിനോട്..."

"നിന്റെ ശരീരം വേറെ ഒരാൾ കണ്ട്രോൾ ചെയ്യുന്ന പോലെയോ. അതെങ്ങനെ🤔"

💬 Comments

View all comments