0%

Chapter Title : ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ]

"ആ എനിക്കും അറിയില്ല. അതിന്റെ കാര്യം ഒക്കെ വിട്. അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ഒന്നും എനിക്ക് താൽപ്പര്യം ഇല്ല."

പിന്നെ കൊറച്ചു നേരം മൗനമായിരുന്നു... പക്ഷെ ഞങ്ങൾ അതെ ഇരിപ്പ് തന്നെ ആണ്. ചേച്ചി കൈ മുറുകെ പിടിച്ചിട്ടുണ്ട് പാവം. ഒരു പാട് വിഷമിച്ചു കാണും....അതാ എന്നെ ഇങ്ങനെ ചേർത്തു പിടിക്കുന്നെ.....

അപ്പോഴേക്കും ഭക്തജനങ്ങൽ ഒക്കെ വന്നിരുന്നു. അമ്മമാരും അച്ഛന്മാരും ഒന്നും ഇല്ലാട്ടോ. വരുന്ന വഴി പൂജയോ മറ്റോ ഉണ്ട് എന്ന് പറഞ്ഞിരുന്നു.....

"ആഹാ രണ്ടുപേരും ഇപ്പോ സെറ്റ് ആയോ..."

കാർത്തു ചേച്ചി ആയിരുന്നു അത്

"എന്നാലും എന്റെ സിദ്ധു നീ കാരണം ദേവുചേച്ചി കരയുന്നത് ഒന്ന് കാണാൻ പറ്റി 😁"

പാറു ദേവൂചേച്ചിയെ നോക്കി കൊണ്ട് പറഞ്ഞു...ചേച്ചി കൈ ഓങ്ങിയത് കൊണ്ട് അവളും ഒന്ന് അയഞ്ഞു. പിന്നെ കൊറച്ച് നേരം ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ ഉള്ള സ്നേഹപ്രകടനം ആയിരുന്നു. പാറു ഇടക്ക് ഇടക്ക് ഓരോന്ന് പറഞ്ഞ് തല്ലുന്നുണ്ട് അതിന് ബാക്കി ഉള്ളവരും സപ്പോർട്ട്...

ഞാൻ വൈശുവിനെ ഒന്ന് നോക്കി പെണ്ണും ഹാപ്പി ആണ്. ചെല സമയത്ത് വൈശു ദേവൂച്ചേച്ചിനെക്കാൾ പക്വത ഉള്ള ആളായിട്ട് തോന്നാറുണ്ട്.

ഇവിടെ ഇപ്പൊ സന്ദോഷം ഇല്ലാത്ത രണ്ട് കണ്ണുകൾ മാത്രമേ ഉള്ളു. അത് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് ഊഹിക്കാലോ.

ദേഷ്യത്തോടെ എന്നെ തന്നെ നോക്കി നിൽക്കാണ് കല്ല്യാണി. എന്നോടുള്ള സ്നേഹപ്രകടനം ഒന്നും അവൾക്ക് അങ്ങോട്ട് പിടിക്കുന്നില്ല....

നീ എന്ത് വിചാരിച്ചടി കോപ്പേ..... എന്നെ ഇവരിൽ നിന്നും അകറ്റാൻ പറ്റുമെന്നോ...

ഞാൻ മനസ്സിൽ പറഞ്ഞു....

കുറച്ച് നേരം കഴിഞ്ഞപ്പോൾ പൂജ

💬 Comments

View all comments