0%

Chapter Title : ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ]

ചാവുന്ന ജന്മം ഒന്നും അല്ല ഇവൾ... 😏

അമ്മ:"നീ.... ഒന്ന് മിണ്ടാണ്ടിരി എന്റെ ലക്ഷ്മി.വെറുതെ പറഞ്ഞ് കൊച്ചിനേം കൂടെ പേടിപ്പിക്കല്ലേ. ഇനി ആരേം കിട്ടിയില്ലേൽ കല്ലു മോളുടെ കഴുത്തിൽ സിദ്ധു മിന്ന് കെട്ടും...ആ കാര്യത്തിൽ പേടിയേ വേ....."

"നോക്കി ഇരിക്കത്തെ ഉള്ളു...."ഞാൻ അമ്മ പറഞ്ഞു തീരും മുൻബ് പറഞ്ഞു...

"നിങ്ങൾ എല്ലാർക്കും എന്താ വയ്യേ ഏതോ ഒരു മന്ത്രവാദി പറയുന്ന കേട്ടിട്ട് പേടിക്കാൻ. ഇവളെ കണ്ടാൽ പറയോ പത്ത്‌ ദിവസം കഴിഞ്ഞാൽ മറിക്കും എന്ന് "

ഞാൻ എല്ലാവരോടും ആയി കല്ല്യാണിയേ ചൂണ്ടി കാണിച്ച് പറഞ്ഞു...

പറഞ്ഞതേ ഓർമ ഉള്ളു പെണ്ണ് വെട്ടി ഇട്ട വാഴതണ്ട് പോലെ ഒറ്റ വീഴ്ച്ച...... 😳

എല്ലാരും ഓടി വന്നു ഫോണിലെ ഫ്ലാഷ് ലൈറ്റ് അടിച്ചു. അവാളേ കണ്ട് എല്ലാരും ഒന്ന് പകച്ചു നിന്നു. പെണ്ണിന് ബോധം ഇല്ല മൂക്കിൽ നിന്നും രക്തവും ഒഴുകുന്നുണ്ട്...

അവളെ കണ്ടതും ലക്ഷ്മി ആന്റിയുടെയും ബോധം പോയി..... ആകെ ഒരു വല്ലാത്ത അവസ്ഥ...

അരുൺ:"കല്ലു... മോളെ കണ്ണ് തുറക്ക്..." അരുൺ അവളെ തട്ടി വിളിക്കുണ്ട്. പക്ഷെ പ്രയോചനം ഒന്നും ഉണ്ടായില്ല

"എടി കാർത്തു ഒന്ന് വന്നു പെട്ടന്ന് നോക്കെടി...." ദേവുചേച്ചി കാർത്തു ചേച്ചിയോടായി പറഞ്ഞു

കാർത്തു ചേച്ചി കല്ല്യാണിയേ പരിശോധിക്കുകയാണ്. എല്ലാവരും നല്ല ടെൻഷനിൽ ആണ് എന്തൊക്കെയോ ആലോചിക്കുന്നു ആരൊക്കെയോ വിളിക്കുന്നു. ഞാൻ ആണെങ്കിൽ സ്തംഭിച്ചു നിൽക്കുകയാണ്.... ഒരു വേള ഇതൊക്കെ സത്യമാവുമോ എന്നുള്ള പേടി....

കാർത്തു ചേച്ചി:"പൾസ് ഒക്കെ നോർമൽ ആണ്. അവൾക്ക് ബോധം പോയെന്നെ ഉള്ളു. ഉണരാൻ കുറച്ച് ടൈം എടുക്കും ബട്ട്‌

💬 Comments

View all comments