0%

Chapter Title : ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ]

ഷി ഈസ്‌ ഓൾറൈറ്. ബ്ലഡ്‌ വന്നത് കണ്ട് ആരും ടെൻഷൻ അടിക്കേണ്ട.... ഇപ്പൊ അത്യാവശ്യം ആയി വേണ്ടത് റസ്റ്റ്‌ ആണ്. ആരെങ്കിലും ഇവളെ ഒന്ന് പിടിക്കുമോ.."

അരുൺ അവളെ തോളിൽ കയറ്റി തറവാട്ടിലേക്ക് നടന്നു.

അവളെ അവളെ റൂമിൽ കിടത്തി കൂട്ടിനു വൈശുവും കാർത്തു ചേച്ചിയും ഇരുന്നു. ലക്ഷ്മി ആന്റിക്കും കുഴപ്പം ഒന്നും ഇല്ല പക്ഷെ എല്ലാർക്കും ഇത് മതിയായിരുന്നു അവരുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാൻ.

ഞാൻ അവിടെ നിന്നിട്ട് പ്രയോചനമില്ല എന്നത്കൊണ്ടുതന്നെ ഞാൻ എന്റെ റൂമിലോട്ട് പോന്നു...

മനസ്സ് മുഴുവൻ ഇപ്പൊ സംഭവിച്ച കാര്യങ്ങൾ ആണ്..... എന്തിനോ വേണ്ടി ഒരു ടെൻഷൻ...

പതുക്കെ ഞാൻ ഉറക്കത്തിലേക്ക് വീണു.

എന്റെ മുമ്പിൽ ഒരു ഓല മേഞ്ഞ വീടുകാണാം. സ്ഥലം കണ്ടപോലെ തോന്നുന്നു പക്ഷെ ഓർമ കിട്ടുന്നില്ല ഞാൻ. ആ വീടിനെ ലക്ഷ്യം വച്ച് നടക്കുകയാണ്. ഇത് സ്വപ്നം തന്നെ ആണോ കാരണം ഞാൻ ശരിക്കും നടക്കുകയാണ്.... ഞാൻ വീടിന്റെ ഡോർ ആണ് എന്ന് തോന്നിപ്പിക്കുന്ന ഓല മേഞ്ഞ വാതിലിൽ ശബ്ദം ഉണ്ടാക്കാൻ ശ്രമിച്ചു പക്ഷെ എനിക്ക് അതിൽ സ്പർശിക്കാൻ സാധിക്കുന്നില്ല കൈ ഉള്ളിലോട്ടു പോവുന്ന പോലെ... അപ്പോൾ ഇതെന്റെ ആത്മാവാണോ... എന്താണ് ഞാൻ?..... എന്നെ അപ്പോൾ അലട്ടിക്കൊണ്ടിരുന്ന ചോദ്യമായിരുന്നു അത്.... ഞാൻ റൂമിൽ കിടക്കാൻ വന്നത് വരെ ഉള്ള ഓർമ എന്റെ മനസ്സിൽ തന്നെ ഉണ്ട്. അപ്പോൾ ഇത് സ്വപ്നം തന്നെ ആണോ... ആണെങ്കിൽ ഇത്രയും യാഥാർഥ്യമായി തോന്നുമോ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല....ഒന്നെനിക്ക് അറിയാം ഇപ്പോൾ എനിക്ക് ഒന്നും തടസമായി നിൽക്കുന്നില്ല. ഞാൻ ആ ഓല മേഞ്ഞ

💬 Comments

View all comments