0%

Chapter Title : ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ]

വീട്ടിൽ പ്രവേശിക്കാൻ തുനിഞ്ഞു വിചാരിച്ചപോലെ തന്നെ എനിക്ക് അതിനുള്ളിൽ കൂടെ പോവാൻ പറ്റുന്നുണ്ട്. ഞാൻ ആ കുടിലിനുള്ളിൽ കയറിയ കാഴ്ച കണ്ട് അത്ഭുത പെട്ടു പോയി. അന്ന് ആ സ്വപ്നത്തിൽ കൈ കുഞ്ഞിനേയും എടുത്തുകൊണ്ടു കരയുന്ന സുന്ദരി..... അവളുടെ സൗന്ദര്യം അവിടെ കത്തിച്ചു വച്ച വിളക്കിന് പോലും പരാജയ പെടുത്താൻ സാധിക്കുന്നില്ല....അത്രക്കും തേജസ്സ്

അവൾ തനിച്ചല്ല കൂടെ ഒരു ആൺ തുണയും ഉണ്ട്  അവർ എന്തോ സംസാരിക്കുകയാണ്.... മുൻപ് കണ്ട സ്വപ്നങ്ങൾ പോലെ അല്ല ഇത് എനിക്ക് വ്യക്തമായി കേൾക്കാം.....പക്ഷെ അവളുടെ കൂടെ ആരാണ്... മുഖം വ്യക്തമാവുന്നില്ല. വിളക്കിന്റെ മറ്റൊരു തലം അയാളുടെ മുഖം മറക്കുന്ന പോലെ തോന്നി എനിക്ക്

"അച്ഛൻ നമ്മുടെ കാര്യം അറിഞ്ഞിരിക്കുന്നു "

അയാൾ അവളെ ചേർത്തു നിർത്തികൊണ്ട് പറഞ്ഞു...

"എനിക്ക് ഭയംകൊണ്ടാകെ വിറയുന്നു. വലിയവൻ ഇത് അറിഞ്ഞാൽ..."എന്നും പറഞ്ഞു അവൾ അവളുടെ നിറവയറിൽ തൊട്ടു അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്.അവൾ പൂർണ ഗർഭിണിയാണ്

"നീ എന്റെ പെണ്ണ്. എന്നെ തോൽപ്പിക്കാതെ നിന്നെ ആരും തൊടില്ല....."അവന് അവളുടെ വയറിൽ തൊട്ട് കൊണ്ട് പറഞ്ഞു....

സിദ്ധു......സിദ്ധു..... എണീക്ക്.....

ഞാൻ കണ്ണ് തുറന്നു. ഇഷ ആണ്. ഞാൻ ആദ്യം നോക്കിയത് സമയമാണ് രാവിലെ ആറു മണി കഴിഞ്ഞിരിക്കുന്നു. തലക്ക് വല്ലാത്ത പെരുക്കം. കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല. കണ്ടത് സ്വപ്നം തന്നെ

ഞാൻ ഇഷയെ ഒന്ന് നോക്കി. പെട്ടന്നാണ് കല്ല്യാണിയുടെ ഓർമ വന്നത്.അവളെ ഓർമ വന്നതും അവളെ കുറിച്ച് ചോദിക്കാതിരിക്കാനായില്ല

'കല്ല്യാണി?"

അവൾക്ക് കുഴപ്പം ഒന്നും ഇല്ല നീ അടിയിലോട്ട് വാ എല്ലാവരും നിന്നെ അന്വേഷിക്കുന്നു

💬 Comments

View all comments