Chapter Title : ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ]
ചേർത്ത് ഒരു ആയിരം പ്രാവശ്യം എങ്കിലും സെയിം ഡയലോഗ് എന്നോട് പറഞ്ഞിട്ടുണ്ടാവും. ഇതും എനിക്ക് അങ്ങനെ തോന്നിയുള്ളു. അത് കൊണ്ട് എനിക്ക് അതൊന്നും കാര്യം ആയി തോന്നിയില്ല
ഞാൻ :"വേണ്ട.... ഞാൻ പൊക്കോളാം ഞാൻ ഇവിടെ നിൽക്കുമ്പോൾ അല്ലേ.. നിങ്ങൾക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാനും ചെയ്യാനും കഴിയുള്ളു. ഞാൻ ഇവിടെ നിന്നും പോയേക്കാം അപ്പോൾ പ്രശ്നം ഇല്ലല്ലോ"
ഞാൻ ഇവിടെ നിന്നും പോവാൻ തന്നെ തീരുമാനിച്ചാണ് ഇങ്ങോട്ട് വന്നത്. പക്ഷെ അത് എങ്ങനെ പറയും എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതിനേക്കാൾ നല്ല അവസരം ഇനി കിട്ടാത്തോണ്ട് ഞാൻ അത് ഇപ്പോൾ തന്നെ അവതരിപ്പിച്ചു
"മോനെ......."
ഞാൻ റൂമിലോട്ട് പോവാൻ തുനിഞ്ഞതും പുറകിൽ നിന്നൊരു വിളി
ഞാൻ തിരിഞ്ഞു നോക്കി
ലക്ഷ്മി ആന്റി ആണ്.......
"മോനെ...ഞങ്ങടെ ജീവൻ ആണ് കല്ലു അവൾ ഇല്ലാത്ത ഒരു ലോകത്തെ പറ്റി പോലും ഞങ്ങൾക്ക് ചിന്തിക്കാൻ കഴിയില്ല. എനിക്ക് അറിയാം ഞാൻ മോനോട് ഒരു വലിയ കാര്യം ആണ് ചോദിക്കുന്നത് എന്ന്. പക്ഷെ മോൻ ഈ അമ്മക്ക് വേണ്ടി ഒന്ന് സമ്മതിക്കണം."
ഇത്രയും പറഞ്ഞപ്പോഴേക്കും ആന്റി കരയാൻ തുടങ്ങിയിരുന്നു.
കണ്ടു നിൽക്കുന്ന ആർക്കും സഹിക്കാൻ പറ്റാത്ത ഒരു രംഗം ആയിരുന്നു അത്. തന്റെ മകൾക്ക് വേണ്ടിയുള്ള ഒരു അമ്മയുടെ കണ്ണുനീർ. അവരുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ ഞാനും ഒരു തെറ്റുകാരൻ ആണ് എന്നുള്ള തോന്നൽ
"വേണേൽ ഞാൻ മോന്റെ കാലു പിടിക്കാം..." എന്നും പറഞ്ഞു ആന്റി എന്റെ കാലിലേക്ക് തളർന്നു വീണു ഞാൻ പെട്ടന്ന് തന്നെ അവരെ
💬 Comments
View all comments