0%

Chapter Title : ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ]

പിടിച്ച് ഇരുത്തി. അപ്പോഴേക്കും ദേവുചേച്ചിയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു..

ചേച്ചി എന്റെ മുഖത്തേക്ക് ദയനീയ മായി നോക്കി.

ഞാനും ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.......

ആന്റി ആ തളർന്ന രീതിയിലും എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ്.

"മോനെ... മോൻ സമ്മതിക്കുമോ "ആന്റി അവശയായി ഒന്നൂടെ ചോദിച്ചു..

"മ്മ് "എന്റെ മറുപടി ഒരു മൂളലിൽ ഒതുങ്ങി.... ഞാൻ കാരണം ആ സ്ത്രീ ഇനിയും കരഞ്ഞാൽ.... അത് എനിക്ക് കണ്ടുനിൽക്കാൻ കഴിയുമായിരുന്നില്ല. കാരണം തന്റെ മകളെ ജീവനുതുല്യം സ്നേഹിക്കുന്ന ആ സ്ത്രീയിൽ എപ്പഴോ ഞാൻ എന്റെ അമ്മയുടെ സ്നേഹം കണ്ടു പോയി കല്ല്യാണിയുടെ സ്ഥാനത്ത് എന്റെ ചേച്ചിമാരെയും

എന്റെയും കല്യാണിയുടെയും മുഖം ഒഴിച്ച് ബാക്കി എല്ലാരുടെയും മുഖത്ത് ഒരു വെളിച്ചം കാണാം.

ഞാൻ അവളെ ഒന്ന് നോക്കി... അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നു എന്നല്ലാതെ. മുഖത്ത് ഒരു നേരിയ മാറ്റം പോലും കാണാൻ സാധിക്കുന്നില്ല...

ഇവൾക്ക് ഇഷ്ട്ടം അല്ലെങ്കി അതൊന്നു പറഞ്ഞൂടെ. ഞാൻ വെറുതെ ഒന്ന് ആശിച്ചു

"എന്നാൽ നാളെ തന്നെ നടത്താം ലേ....."അച്ഛന്റെ ശബ്ദം ആയിരുന്നു അത്...

തന്തക്ക് ചില്ലറ കഴപ്പ് ഒന്നും അല്ല. ഒരു ദിവസം കൊണ്ട് തീരുമാനിക്കലും അടുത്ത ദിവസം കല്യാണവും ഇതൊക്കെ എവിടെങ്കിലും പോയി പറയാൻ പറ്റോ....

എന്നാൽ അച്ഛന്റെ തീരുമാനം ബാക്കി ഉള്ളവരും ശരിവച്ചു....

അങ്ങനെ കല്യാണ കാര്യത്തിൽ ഒരു തീരുമാനം ആയി.....

ഇനി 'ജാതകം ചേരുമ്പോൾ' എന്ത് സംഭവിക്കുമോ ആവോ......

തുടരും...................

💬 Comments

View all comments