Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]
കുടിക്കാൻ പുറത്ത് പോവാം നീ വന്നതല്ലേ ഫുൾ ചെലവ് എന്റെ വക"കൈ എന്റെ കൈക്കുള്ളിൽ ചേർത്തുകൊണ്ട് അവൾ പറഞ്ഞു.....
ഗോപു :"കല്ല്യാണി വരുന്നോ....."
"അതിനെന്താ വരാലോ...."അവൾക്കിതൊന്നും ഇഷ്ടപ്പെടില്ല എന്ന് പറയാൻ നിൽക്കുമ്പോഴാണ് അവളുടെ മറുപടി...
കുറച്ച് മാറി ബീച്ച് സൈഡിൽ ഉള്ള ഒരു കോഫീഷോപ്പിലേക്ക് ആണ് പോയത്. വിചാരിച്ചപ്പോലെ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കാണ് അത് എന്റെ സൗന്ദര്യം കണ്ടിട്ടല്ല രണ്ട് സുന്ദരിമാരുടെ കൂടെ ഒറ്റക്ക് ഒരാണ് നിൽക്കുമ്പോൾ ബാക്കി ഉള്ളവർക്ക് ഉണ്ടാകുന്ന ഒരു നോട്ടം ഇല്ലേ അത്.
എനിക്ക് ഗോപികയുമായിട്ട് ഇപ്പോഴും കോൺടാക്ട് ഒക്കെ ഉള്ളത്കൊണ്ട്. ഞങ്ങൾക്ക് ഇടയിൽ ഒരു അകൽച്ച തോന്നിയില്ല. അവൾ അന്ന് എങ്ങനെയാണോ ഇപ്പോഴും അങ്ങനെയാണ്. പക്ഷെ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ഞാൻ ഗോപുവിനോട് സംസാരിക്കുമ്പോൾ ഉള്ള കല്ല്യാണിയുടെ കുശുമ്പ് ആണ്...
ഇനി ഇവൾക്ക് എന്നോട് പ്രേമം തോന്നി തുടങ്ങിയോ..... 🤔
ചായ ഒക്കെ കുടിച്ച് കഴിഞ്ഞപ്പോൾ വീട്ടിൽ അമ്മ ഒറ്റക്കെ ഉള്ളു എന്ന് പറഞ്ഞു ഗോപു പോയി. അവളുടെ വീട് ഇവിടന്ന് കൊറച്ചേ ഉള്ളു പോകുമ്പോൾ വീട്ടിലേക്കു ക്ഷണിക്കാനും മറന്നില്ല...
ഞാനും കല്ല്യാണിയും കുറച്ച് നേരം കൂടെ അവിടെ കുറച്ച് സമയം കൂടെ ചിലവഴിച്ചു. അവൾ എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവളോട് മൗന വൃതമെടുത്ത എനിക്ക് എല്ലാ ചോദ്യത്തിനും ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരമൊതുക്കേണ്ടി വന്നു. പിന്നെ അവൾ ഒന്നും സംസാരിക്കാൻ നിന്നില്ല....
അന്ന് അവൾ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞതിന് ശേഷംമുള്ള കല്ല്യാണി ആകെ മാറിയിരിക്കുന്നു. സാധാരണ കണ്ടാൽ നോക്കും എന്നല്ലാതെ മിണ്ടാൻ പോലും വരാത്ത
💬 Comments
View all comments