0%

Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]

കല്ല്യാണി അതിന് ശേഷം ഇങ്ങോട്ട് വന്ന് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു..

"പോയാലോ "അവളുടെ മുഖത്തേക്ക് നോക്കാതെ ഞാൻ പറഞ്ഞു കാറിന്റെ അരികിലേക്ക് നടന്നു...

അവളും എന്റെ പിന്നാലെയായി നടന്നു....

ചുറ്റിനുമുള്ളവർ എല്ലാവരും അവളെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു. സത്യം പറഞ്ഞാൽ എനിക്ക് അത് കണ്ടപ്പോ അത്ര പിടിച്ചില്ല. കാരണം ചോദിച്ചാൽ അറിയില്ല.

" ഇതാണ് എന്റെ കോളേജ്" പോകുന്ന വഴി കാറിന്റെ വിൻഡോയിലൂടെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ പറഞ്ഞു

"ഏഹ് ഇതോ....."

"ആ....... എന്താ നിനക്ക് അറിയോ...?"അവളുടെ മുഖത്ത് ഒരു കള്ള ചിരി ഞാൻ കണ്ടു.....

എനിക്ക് ആ കോളേജ് നല്ല വൃത്തിക്ക് അറിയുയമായിരുന്നിട്ടും. ഞാൻ അതിനെ പറ്റി കൂടുതൽ അവളോട് സംസാരിച്ചില്ല എന്തായാലും ആദ്യമായി പോലീസ് സ്റ്റേഷൻ കയറാൻ സഹായിച്ച കോളേജ് അല്ലേ അപ്പോ അങ്ങനെ അങ്ങട്ട് മറക്കാൻ പറ്റോ...

എന്നാലും ഇവൾ ഈ കോളേജിൽ ആയിരുന്നോ പഠിച്ചത്.... 🤔

പോകുന്ന വഴി അത്യാവശ്യമായ സാധനങ്ങളും രാത്രിയിലേക്കുള്ള ഫുഡും വാങ്ങിയിട്ടാണ് പോയത്....

രാത്രിയിൽ ഫുഡും കഴിച്ച് ചേച്ചിമാരോട് ഫോണിൽ സംസാരിച്ച് കട്ടിലിൽ കിടക്കുമ്പോഴാണ്. കല്ല്യാണി എന്റെ അടുത്ത് വന്ന് കിടന്നത്...എനിക്ക് പക്ഷെ ആ കിടപ്പിൽ എന്തോ ഒരു പന്തികേട് തോന്നിയതിനാൽ ഞാൻ വേഗം തന്നെ കാൾ കട്ട്‌ ചെയ്തു. അവൾ എന്നെ തന്നെ നോക്കി കിടക്കുകയാണ് ഒരു ചെറിയ ചിരിയും മുഖത്ത് ഉണ്ട്.അവളുടെ സ്ഥിരം യൂണിഫോം ആയ ടി ഷർട്ടും പാവാടയും തന്നെ ആണ് വേഷം...

"കിടക്കുന്നില്ലേ.."അവൾ എന്നോട് ചോദിച്ചു

"ഞാൻ കിടന്നോളാം നീ എന്നെ കിടത്താൻ നിൽക്കണ്ട..."അതും പറഞ്ഞ് ഒരു പുതപ്പും വലിച്ചുകൊണ്ട് ഞാൻ കിടക്കാൻ തുനിഞ്ഞു..

💬 Comments

View all comments