0%

Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]

അച്ഛൻ പറഞ്ഞാർന്നില്ലേ... മറന്നോ?... "

"ഓ...അതോ.... അതൊക്കെ പിന്നെ വരാം ഇന്ന് വയ്യാ... "ഞാൻ വലിയ താൽപ്പര്യമില്ലാത്ത മട്ടിൽ അവളോട് പറഞ്ഞു....

അവളും കൂടുതൽ നിർബന്ധിച്ചില്ല പിന്നെ....

കോളേജിലേക്ക് ബൈക്കിൽ ആയിരുന്നു പോയത്... രാവിയണ്ണനോട് പറഞ്ഞപ്പോൾ തന്നെ പുള്ളിക്കാരൻ തന്റെ പഴയ ബുള്ളറ്റ് 350 എടുത്തു തന്നു... അല്ലെങ്കിലും കറങ്ങാൻ പോവാൻ ഒക്കെ ബൈക്ക് തന്നെ ആണ് നല്ലത്....

ഞാൻ കോളേജ് ഗേറ്റ് ന്റെ അവിടം വരെ പോയുള്ളു..... അവൾ അകത്തേക്ക് വരാൻ നിർബന്ധിച്ചെങ്കിലും ഞാൻ പോവാൻ കൂട്ടാക്കിയില്ല...

രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ കോമ്പറ്റിഷൻ ആയത്കൊണ്ട് അവൾക്ക് ക്ലാസ്സ്‌ ഒന്നും ഇല്ല പ്രാക്ടീസ് മാത്രെ ഉള്ളു....

വൈകുന്നേരം.....കൂട്ടികൊണ്ട് വരാനും അവൾ പറയാൻ മറന്നില്ല...

തിരിച്ചു അപ്പാർട്മെന്റിൽ പോകുമ്പോഴും ഇന്നലെ നടന്ന കാര്യങ്ങൾ ആയിരുന്നു മനസ്സിൽ...... എവിടൊക്കെയോ കല്ല്യാണിയേ ഇഷ്ടപെടും പോലെ...

വീട്ടിൽ എത്തിയതും കുറച്ച് നേരം കൂടെ കിടന്നു ശേഷം കുറച്ച് ഫ്രണ്ട്സിനെ കാണാൻ വേണ്ടി പോയി.... ഗ്രൂപ്പിൽ കല്ല്യാണ ഫോട്ടോ ഇട്ടതിനുശേഷം എല്ലാർക്കും പരാതി ആയിരുന്നു വിളിച്ചില്ലല്ലോ എന്ന്.. എന്നാൽ ഇന്ന് തന്നെ കുറച്ച് പേർക്ക് ചെലവ്‌ കൊടുക്കാം എന്ന് വിചാരിച്ചു.... ഗോപുവും ഉണ്ടായിരുന്നു കൂടെ... പിന്നെ ചെറിയ ചെറിയ കാര്യങ്ങളിൽ ഒക്കെ ഏർപ്പെട്ട് സമയം വേഗം പോയി...വേഗം പോയി എന്ന് പറഞ്ഞാൽ ഇപ്പൊ സമയം ആറര ആയി.....

പെട്ടെന്നാണ് കല്ല്യാണിയുടെ ഓർമ വന്നത്... അവളെ കുറെ ഫോൺ വിളിച്ചു. റിംഗ് അടിക്കുന്നുണ്ട് എന്നല്ലാതെ ഫോൺ എടുക്കുന്നില്ല....

ഞാൻ വേഗം അപ്പാർട്മെന്റിലോട്ട് പോയി കൂടെ ഗോപുവും ഉണ്ട്..... റൂം ലോക്ക് തന്നെ ആണ്... അവൾ

💬 Comments

View all comments