0%

Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]

ഇങ്ങോട്ട് വന്നിട്ടില്ല....

ഇനി കോളേജിൽ തന്നെ ആയിരിക്കും മിക്കവാറും അവൾ

കോളേജ് കോമ്പൗണ്ടിന് ഉള്ളിലേക്ക് കാർ കയറി. ഞാൻ ചുറ്റും നോക്കി വിചാരിച്ചപോലെ കക്ഷി അവിടെത്തന്നെയുണ്ട് ഗ്രൗണ്ടിൽ നിന്നും മാറിയുള്ള ഏതോ ഒരു മരത്തിന് ചുറ്റും പണിത ഇരിപ്പിടത്തിൽ എന്തോ ആലോചിച്ചിരിക്കുകയാണ്.

ഞാൻ കാർ അങ്ങോട്ടേക്ക് എടുത്തു....

കാർ കണ്ടതും അവളുടെ മുഖം ഒന്ന് പ്രകാശിച്ചത് പോലെ തോന്നി. പക്ഷെ ആ പ്രകാശം ഗോപുവിനെ കാണുന്നത് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.....

അവൾ ഒന്നും മിണ്ടാതെ കാറിൽ കയറി.... തിരിച്ചു പോവുന്ന വഴി ഫുഡും വാങ്ങി പിന്നെ ഗോപുവിനെ ഡ്രോപ്പ് ചെയ്തിട്ടുമാണ് പോയത്...

അന്നത്തെ ദിവസവും ഒരക്ഷരം കല്ല്യാണി സംസാരിച്ചില്ല.

കിടക്കാൻ നേരമാണെങ്കിൽ ബെഡിന്റെ ഒരു അറ്റം പിടിച്ചായിരുന്നു.. അവൾ കിടന്നത്... ഒന്ന് സംസാരിച്ചാലോ എന്ന് വിചാരിച്ചെങ്കിലും ഈഗോ അതിന് സമ്മതിച്ചില്ല.....

പിറ്റേ ദിവസം ഞാൻ എണീക്കുമ്പോഴേക്കും അവൾ കോളേജിൽ പോയിരുന്നു.....

ഒരു പേപ്പറിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു അവൾ....

എന്തെങ്കിലും മാവട്ടെ എന്ന് ഞാനും വിചാരിച്ചു. അന്ന് പുറത്തേക്ക് പോവാനുള്ള മൂഡ് ഉണ്ടായിരുന്നില്ല....

കല്ല്യാണി ഇതിനുമുന്പും സംസാരിക്കാതെ ഇരുന്നിട്ടുണ്ടെങ്കിലും. ഇപ്പൊ അവൾ അങ്ങനെ ചെയ്യുന്നത്....എനിക്കും എന്തോ പോലെ ആയി....

വൈകുന്നേരം അവളെ കൂട്ടാൻ പോവാൻ തന്നെ തീരുമാനിച്ചു...

കോളേജ് വിടുന്നതിനു അര മണിക്കൂർ മുന്പേ ഞാൻ അവിടെ എത്തി....

പണ്ട് ഇവിടെ വന്നിട്ടുള്ള ഓർമ വച്ച് ഞാൻ അതിലൂടെ അവളെ തിരഞ്ഞു നടന്നു.. പ്രാക്ടീസ് ആയത്കൊണ്ട് തന്നെ ഇവിടെ എവിടേലും കാണാൻ ആണ് ചാൻസ്...അവിടെ ഇവിടെ ആയി കുറെ പേർ എന്തൊക്കെയോ പ്രാക്ടീസ് ചെയ്യുന്നത് കാണാം.... അതിലൊന്നും ഞാൻ

💬 Comments

View all comments