Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]
വിചാരിച്ചതിലും കൂടുതൽ സമയം വേണ്ടിവന്നു കൊച്ചിയിലെത്താൻ.
ഞാൻ:" എടി കല്ല്യാണി എണീക്ക് കൊച്ചി എത്തി" ഞാനൊന്ന് അവളെ കുലുക്കി എണീപ്പിക്കാൻ ശ്രമിച്ചു
അവൾക്ക് ഉണ്ടോ കുലുക്കം ഇനി ഭൂമികുലുക്കം വന്നാൽ പോലും ഞാൻ എണിക്കില്ല എന്നുള്ള മൈൻഡ് ആയിരുന്നു അവൾക്ക്.
ആ ചിറി ഒന്ന് നോക്കി പൊട്ടിച്ചാലോ? ഞാൻ എന്നോട് തന്നെ ചോദിച്ചു. പക്ഷേ അവൾ ഉറങ്ങുന്നത് കണ്ടാൽ ഒന്ന് പൊട്ടിക്കാൻ പോയിട്ട് ശല്യപ്പെടുത്താൻ പോലും തോന്നില്ല എന്നുള്ളത് മറ്റൊരു സത്യം.
സൗന്ദര്യം കൂടിയാൽ ഉള്ള ഓരോരോ പ്രശ്നങ്ങളേ...... 😐
അവളെ എണീപ്പിക്കാൻ വേറെ മാർഗ്ഗങ്ങൾ ഒന്നുമില്ല എന്ന് കണ്ടതോടെ അവളുടെ തുടയിൽ കഷ്ണം കൂട്ടി ഒരു നുള്ള് കൊടുത്തു
പെട്ടെന്നാണ് അവൾ ചാടി എണീറ്റതും ചുറ്റും നോക്കിയതും എന്നിട്ട് ഒറ്റ അലർച്ച ആയിരുന്നു "എന്താടാ......"
നിന്റെ അച്ഛന്റെ അണ്ടി എന്ന് പറയാൻ മനസ്സ് വെമ്പിയെങ്കിലും ഏതോ ഒരുത്തന്റെ ഹോൺ എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു
"കൊച്ചി എത്തി മൈരേ... "ഞാൻ അവളോടായി പറഞ്ഞു
എത്രയൊക്കെ തെറി പറയണ്ട എന്ന് വിചാരിച്ചാലും ചില നേരത്തെ ഇവളുടെ കാട്ടിക്കൂട്ടൽ കണ്ടാൽ അറിയാതെ വിളിച്ചുപോകും
കല്ല്യാണി:"ഏഹ് ഇത്ര പെട്ടെന്നോ...."
ഞാൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി
അപ്പോഴാണ് അവൾക്കും കാര്യങ്ങളുടെ ഗതി മനസ്സിലായത്
കല്ല്യാണി:"അയ്യോ..... എടാ സോറി ഡാ ശരിക്കും സോറി നല്ല ക്ഷീണം കാരണം ഉറങ്ങി പോയതാ... നിനക്ക് എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ....." അവൾ വളരെ ദയനീയ മായി നോക്കി എന്നോട് പറഞ്ഞു
എനിക്ക് പിന്നെ ക്ഷീണോം കോപ്പും ഒന്നും ഇല്ലാത്തോണ്ട് കൊഴപ്പല്ലല്ലോ കാരണം ഞാൻ മനുഷ്യൻ അല്ലല്ലോ
💬 Comments
View all comments