Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]
ഇവൾക്ക്....
എന്തായാലും അവളുടെ ആ മറുപടിക്ക് ഞാൻ മൗനം പാലിച്ചു.....
താമസിക്കാൻ ഒരു റൂം ആണ് അടുത്ത ലക്ഷ്യം.
പാറു അവളുടെ പരിചയത്തിൽ ഉള്ള വീട് സെറ്റ് ആക്കി തന്നെങ്കിലും ഞാൻ ആണ് പറഞ്ഞെ അതൊന്നും വേണ്ട എന്ന്. കാരണം സ്ഥിരതാമസത്തിന് വന്നതല്ലല്ലോ ഇവിടെ
പ്രധാനമായുമുള്ള കാരണം എനിക്ക് ഇവിടെ പരിചയമുള്ള ഒരു അപ്പാർട്മെന്റ് ഉണ്ട്. കൊച്ചിയിൽ ഉള്ളപ്പോഴൊക്കെ ഞാൻ അവിടെയാണ് താമസം. അത് കോളേജിൽ പഠിക്കുമ്പോൾ ആയാലും. കൂടുതൽ സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും ഒരു മനുഷ്യന് താമസിക്കാൻ പറ്റിയ സൗകര്യവും, വൃത്തിയും, അന്തരീക്ഷവുമുള്ള ഒരു കുഞ്ഞ് അപ്പാർട്മെന്റ്
അത് കൊണ്ട് നേരെ അങ്ങോട്ട് വച്ച് പിടിച്ചു
പിന്നെ കാറ് ചെന്ന് നിന്നത് അപ്പാർട്മെന്റിന്റെ മുമ്പിൽ ആണ്
"നീ കാറിൽ ഇരി ഞാൻ റൂം സെറ്റ് ആക്കിയിട്ട് വരാം" ഞാൻ കല്ല്യാണിയോടായി പറഞ്ഞു
കല്ല്യാണി:"നമ്മൾ ഇവിടെ ആണോ താമസിക്കുന്നെ?"
ഞാൻ:"നമ്മൾ അല്ല ഞാൻ...."
കല്ല്യാണി:"അപ്പോ ഞാനോ...."
"നിനക്ക് വേറെ റൂം കണ്ട് വെച്ചിട്ടുണ്ട്. നിനക്ക് ഇതൊന്നും ഇഷ്ടപ്പെടില്ല. ഇനി ഇഷ്ടപ്പെട്ടാലും എന്നെപ്പോലുള്ള ഒരു വൃത്തികെട്ടവന്റെ ഒപ്പം നീ ഒറ്റക്ക് കഴിയേണ്ട...."
ഞാൻ അവളോട് ഒരു അർത്ഥം വച്ച് സംസാരിച്ചു. അൽപ്പം ദേഷ്യവുമുണ്ടായിരുന്നോ എന്ന് സംശയമില്ലാതില്ല ആ പറച്ചിലിൽ.
കല്ല്യാണി:"നീ എന്തിനാ വെറുതെ എന്നോട് ദേഷ്യപെടുന്നേ സിദ്ധു. എനിക്ക് ഇവിടെ വന്ന് ഒറ്റക്ക് നിൽക്കാനായിരുന്നെങ്കിൽ അവിടെ നിന്ന് നിന്നേം കൂട്ടി ഇവിടെ വരണമായിരുന്നോ...... പിന്നെ നിന്നെ ഞാൻ എപ്പഴാ വൃത്തികെട്ടവൻ എന്ന് വിളിച്ചേ. നീ അന്ന് ചെയ്തതിന് കാര്യം പറഞ്ഞതിനാണോ നീ എന്നോട് ഇങ്ങനെ പെരുമാറുന്നെ?....പിന്നെ എനിക്ക് ഇത്രേം സെറ്റപ്പ്
💬 Comments
View all comments