Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]
ഒക്കെ മതി ഞാനും വരും നിന്റൊപ്പം....."
അൽപ്പം ദേഷ്യവും ശബ്ദവും ഒക്കെ കൂടിയ മറുപടിയായിരുന്നു അവൾ എനിക്ക് തിരിച്ചു തന്നത്....
ഞാൻ:"നിന്നോട് പറഞ്ഞാൽ മനസിലാവില്ലേ കല്ല്യാണി. നിന്റെ സ്റ്റാൻഡേർഡിന് പറ്റിയ സ്ഥലം അല്ല ഇത്"
അങ്ങനെയൊന്നുമില്ല എങ്കിലും അവളെ മാറ്റാൻ എന്നോണം ഞാൻ അവളോട് പറഞ്ഞു
കല്ല്യാണി:" എനിക്ക് ഇത്രയും സ്റ്റാൻഡേർഡ് മതി ഞാൻ അങ്ങോട്ട് സഹിച്ചു..... നീ ഇറങ്ങുന്നുണ്ടോ ഇല്ലയോ...."
ഇനി അങ്ങോട്ട് അവളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് ഞാൻ മനസ്സിലാക്കി. കാരണം വാശി വന്നാൽ കല്ല്യാണി വെറും ചെറ്റയാണ്. അത് ഞാൻ ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് മനസ്സിലാക്കിയ ഒരു നഗ്നമായ സത്യം മാത്രമാണ്
ഞാനും കല്ല്യാണിയും കാറിൽ നിന്നിറങ്ങി അപ്പാർട്ട്മെന്റിലേക്ക് നടന്നു ഞാൻ ചുറ്റും തിരിഞ്ഞു നോക്കുന്നുണ്ട് കാരണം എനിക്ക് കാണേണ്ട മുഖം എവിടെയും കാണുന്നില്ല
പെട്ടെന്നാണ് പുറകിൽ നിന്നും ഒരു വിളി വന്നത്
"സിദ്ധു.... "
അതേതായാലും നന്നായി അന്വേഷിച്ചു നടന്ന ആളെ കിട്ടി...
ഞങ്ങളെല്ലാവരും രവിയണ്ണൻ എന്ന് വിളിക്കുന്ന രവി. ഈ അപ്പാർട്ട്മെന്റ് ഓണർ ആണ് പുള്ളി. രവിയണ്ണനേ കുറിച്ച് പറയുകയാണെങ്കിൽ കണ്ടാൽ പാവമാണെന്ന് തോന്നുമെങ്കിലും കല്യാണം കഴിച്ച് മനസ്താപം ഉണ്ടായ ഒരു പഴയ ഗുണ്ടയാണ് ഈ രവി മോഹൻ. അങ്ങേർക്കും അങ്ങേരുടെ വൈഫിനും എന്നെ വലിയ കാര്യമായിരുന്നു ഇവിടന്നു തന്നെ കുറച്ചു മാറിയാണ് അവരുടെ താമസം.
"എത്ര നാളായടാ നിന്നെ കണ്ടിട്ട് നിനക്ക് സമയം കിട്ടുമ്പോഴൊക്കെ ഒന്ന് ഇങ്ങോട്ട് വന്നൂടെ. ഗോപു മോൾ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്. എന്നാലും നിനക്ക് ഒരു സൂചന എങ്കിലും തരായിരുന്നില്ലേ മുറി
💬 Comments
View all comments