0%

Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]

ഒക്കെ പൊടി പിടിച്ച് കിടക്കുകയാണ് ഒന്ന് വൃത്തിയാക്കാൻ പോലും സമയം കിട്ടീല"

ഒരു ആലിംഗനത്തിന് ശേഷം രവിയണ്ണൻ എന്നോടായി പറഞ്ഞു.

ഞാൻ അതിനൊരു ചിരിയാണ് മറുപടിയായി കൊടുത്തത്...

ഞങ്ങളെ തന്നെ മാറിമാറി നോക്കുന്ന കല്ല്യാണിയേ അപ്പോഴാണ് രാവിയണ്ണൻ ശ്രദ്ധിച്ചത്

" അല്ല ഇതാരാ......"രാവിയണ്ണൻ കല്ല്യാണിയേ നോക്കി എന്നോടായി ചോദിച്ചു...

"വൈഫ്‌ ആണ്..... " അവൾക്ക് അതിനുള്ള മറുപടി പറയാൻ കൂടുതൽ സമയം വേണ്ടി വന്നില്ല....

എന്നോട് ചോദിച്ചതിനൊക്കെ ഇവൾ എന്തിനാ മറുപടി പറയുന്നേ.... 😤

ഞാൻ അവളെ ഒന്ന് നോക്കി. എന്നെ നോക്കി ഒരു കള്ള ചിരി ചിരിക്കുകയാണ് അവൾ....

രവിയണ്ണൻ:"നിന്റെ കല്ല്യാണം കഴിഞ്ഞോ. ഇതൊക്കെ എപ്പോ...."

"അതൊക്ക പിന്നെ പറയാം ഇപ്പൊ ഞങ്ങൾ പോയിട്ട് റസ്റ്റെടുക്കട്ടെ "ഇനിയും അവിടെ നിന്നാൽ പണി വരും എന്ന് മനസ്സ് പറയും പോലെ....

രവിയണ്ണൻ:"ഡേയ് നിങ്ങൾ ഒളിച്ചോടി വന്നത് വല്ലോം ആണോ. ആണെങ്കിലും ഞാൻ ഫുൾ സപ്പോർട്ട് ആണ്...."

ഇയാൾക്ക് ഇത് എന്തിന്റെ കേടാണ്....

"അതൊന്നും അല്ല തന്തേ ഞാൻ പറഞ്ഞ് തരാം പിന്നെ...."

രവിയണ്ണൻ:"എന്നാ ഞാൻ റൂം വൃത്തിയാക്കാൻ ആളെ വിടാം...."

"അതൊന്നും വേണ്ട ഞാൻ തന്നെ ചെയ്തോളാം "

അതും പറഞ്ഞ് കൊണ്ട് ഞാൻ റൂമിലോട്ട് നടന്നു. കല്ല്യാണിയും പുറകെ തന്നെ ഉണ്ട്..

റൂമിൽ എത്തിയതും ഞാൻ കതകടച്ചു എന്നിട്ടവളോടായി

"നീ എന്തിനാ രാവിയണ്ണനോട് നീ എന്റെ ഭാര്യയാണ് എന്ന് പറഞ്ഞത്....."

"പിന്നെ ഞാൻ എന്ത് പറയണം?.."

"അത്.. അത്.. ഫ്രണ്ട് ആണ് എന്ന് പറഞ്ഞാൽപോരായായിരുന്നോ"ചെറുതായി ഒരു വിക്കൽ ഉണ്ടായിരുന്നോ എന്റെ ആ മറുപടിയിൽ....

"നീ നിന്റെ

💬 Comments

View all comments