Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]
ചായ വേണ്ട എന്ന് പറഞ്ഞത് കൊണ്ടാവുമോ എന്ന് അറീല എനിക്ക് തന്നെ ഡോർ തുറക്കേണ്ടി വന്നു....
തുറന്നതേ ഓർമ ഉള്ളു ഒരു കനമുള്ള സാധനം നെഞ്ചിലേക്ക് ചാടി...
"സിദ്ധു....... "
ബാലൻസ് തെറ്റിയ ഞാൻ നിലത്തേക്ക് വീണു....
കല്ല്യാണി കാണുന്നത് അടിയിൽ കിടക്കുന്ന എന്നെയും എന്റെ മുകളിലായി ഇരിക്കുന്ന ഒരു പെണ്ണിനേയും....
ഇവളാണ് അവൾ. ഗോപിക അഥവാ ഗോപു.... എന്റെ ക്ലാസ്സ് മേറ്റ് ആയിരുന്നു ചങ്കത്തി എന്നൊക്കെ പറയില്ലേ അത് മാതിരി ഒരു സാധനം.ഏകദേശം അനുപമ പരമേശ്വരന്റെ ഒരു ചായ കാച്ചൽ ഒക്കെ ഇണ്ട് പിന്നെ അതെ നിറവും.
അവിനാഷും വിവേകും കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂട്ട് ഇവളോടാണ്. ഞങ്ങൾ ഇടക്ക് ഒരുമിച്ച് താമസിക്കുമെങ്കിലും തൊടലും പിടിക്കലും അല്ലാതെ കാര്യമായി ഒന്നും നടന്നിട്ടില്ല. കാരണം അവൾക്ക് എന്നോട് പ്രേമമായിരുന്നു. അവൾക്കെന്നല്ല കോളേജിലെ ഒട്ടുമിക്ക പെൺപിള്ളേർക്കും കാണാൻ കൊള്ളാവുന്ന എല്ലാ കഴിവും ഒത്ത് ചേർന്ന ഒരു ചെറുപ്പക്കാരനെ കണ്ടാൽ ആർക്കാണ് തോന്നാത്തേ 😌.
പിന്നെ അതിന്റെ കൂടെ ഒരു കളി കൂടെ കഴിഞ്ഞാൽ അവളെ ഞാൻ തന്നെ കെട്ടേണ്ടി വരും എന്നൊരു തോന്നലാണ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത്.
"ഒന്ന് എണീക്കെടി...."ഞാൻ എങ്ങാനൊക്കെയോ പറഞ്ഞൊപ്പിച്ചു
"അയ്യേ.. സോറി " അവൾ വേഗം തന്നെ എഴുന്നേറ്റു. കൂടെ എന്നെ കൂടെ എണീപ്പിച്ചു
ഗോപു എന്നോട് എന്തൊക്കെയോ വിശേഷങ്ങൾ പറയുകയാണോ കല്ല്യാണി അടുത്തുള്ളത് പോലും അവൾ കണ്ടിട്ടില്ല. മറിച്ച് കല്ല്യാണി ആണെങ്കിൽ അവളെ തന്നെ നോക്കി ഇരിക്കുകയാണ്.
അവൾ വന്നത് കല്ല്യാണിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് ആ നോട്ടത്തിൽ തന്നെ മനസ്സിലായി....
💬 Comments
View all comments