0%

Chapter Title : ജലവും അഗ്നിയും 10 [Trollan]

Author : Trollan Read All Parts 652

ഒരു തീരുമാനത്തിൽ എത്താം."

"അതേ..... നീ പറഞ്ഞതാ ശെരി."

ആ കാര്യം ഞങ്ങൾ അവിടെ അവസാനിപ്പിച്ചു.

"ഓ അന്ന് ഏട്ടനെ തല്ലിയ കവിൾ ഒന്ന് കാണിക്കുവോ."

"എന്നതിനാ വീണ്ടും തല്ലാൻ ആണെങ്കിൽ തരില്ല."

"അതിന് അല്ലാ.... ഒരു കിസ്സ് തരാൻ ആണ് "

"എന്നാൽ ഇന്നാ.."

"അയ്യടാ അങ്ങനെ ഇപ്പൊ കാർത്തിക ips ന്റെ ചുമ്പനം മേടിക്കണ്ട."

"പിന്നെ നിനക്ക് എന്താടി വേണ്ടേ.."

എന്ന് പറഞ്ഞു കെട്ടിപിടിച്ചപ്പോൾ അർച്ച അമ്മ പുറകിൽ വന്ന് നിന്നിട്ട്..

"എന്റെ കുട്ടികളെ പരിസര ബോധം എങ്കിലും വേണം കേട്ടോ."

ഞാൻ അപ്പൊ തന്നെ അവളുടെ മേത്തു നിന്ന് കൈ എടുത്തു എഴുന്നേറ്റു.

"ഈ അമ്മക്ക് വരാൻ പറ്റിയ സമയം.

ഏട്ടൻ ഒന്ന് റൊമാന്റിക് മൂഡിലേക് വന്നതാ.

കളഞ്ഞു.. ഹും.."

കാർത്തി അത്‌ കേട്ട് മുഖത്ത് ഒരു ചിരി യും വന്നു.

"ഇപ്പൊ ഈ പെണ്ണിന് കുശുമ്പ് കുറച്ച് കൂടുന്നുണ്ടാട്ടോ.. നിന്നെ കിട്ടിയത് കൊണ്ട് ഇപ്പൊ ഞങ്ങളെ ആരെയും ഇവൾക് വേണ്ടാതായി."

"എനിക്ക് ഒന്നും വേണ്ടാ നിങ്ങളെ..

എനിക്ക് എന്റെ ഏട്ടനെ മതി..."

"അമ്പഡീ....

ദേ നിന്റെ ഉള്ളിൽ കിടക്കുന്ന ആൾ ഇങ് പുറത്തേക് വരട്ടെ അപ്പൊ അറിയാം എന്നെ നീ തേടി വരും എന്ന്..

ഇവന്റെ അല്ലെ കുരിപ്പ് നിന്നെ ക്ഷ വരെ വരപ്പിക്കും."

അപ്പൊ തന്നെ കാർത്തി അർച്ചമ്മയോട് ചോദിച്ചു അതെന്ന അമ്മേ.

അർച്ചമ്മ ഞങ്ങൾ ഇരുന്ന വരാന്തയിൽ തന്നെ ഇരുന്നു. കാർത്തിക ആണേൽ അർച്ചമ്മയുടെ മടിയിലേക് കിടന്ന്.

"അതൊ.

ഇവളെ എനിക്കും സുഭാദ്ര കും നോക്കാൻ എളുപ്പം ആയിരുന്നു.

💬 Comments

View all comments