0%

Chapter Title : ജലവും അഗ്നിയും 11 [Trollan]

Author : Trollan Read All Parts 431

ജലവും അഗ്നിയും 11

Jalavum Agniyum Partg 11 | Author : Trollan | Previous Part


രാവിലെ എഴുന്നേക്കുമ്പോൾ കാർത്തിക അവനെ കെട്ടിപിടിച്ചു കൊണ്ട് നല്ല ഉറക്കത്തിൽ ആണ്.

അവന് ആണേൽ അവളെ വിളിക്കാൻ പോലും തോന്നുന്നില്ല.

അത്രക്കും ക്യുട്ട് ആയി അവനെ കെട്ടിപിടിച്ചു ഉറങ്ങുന്ന അവളുടെ കിടപ്പ് അവൻ ആസ്വദിച്ചു.

ഉറക്കത്തിലും തന്നെ ആർക്കും കൊടുക്കൂല്ല എന്ന് വാശി പോലെ ആണ് അവൾ അവനെ കെട്ടിപിടിച്ചു കിടക്കുന്നെ.

ഉദയ സൂര്യന്റെ രശ്മികൾ അവളെ ഉണർത്താൻ തുടങ്ങി ഇരിക്കുന്നു.

പതിയെ തുറന്ന കണ്ണുകൾ ആദ്യം അനോഷിച്ചത് അവന്റെ മിഴികളെ ആണ്.

അവന്റെ കണ്ണുകൾ അവളുടെ ഓരോ നിമിഷവും നിരീക്ഷിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു.

"ആ ഏട്ടൻ എഴുന്നേറ്റു.അല്ലെ .."

"എന്തൊ നിന്നെ കെട്ടിപിടിച്ചു വീണ്ടും ഉറങ്ങാൻ കൊതി ആകുവാ."

പറഞ്ഞു തീർന്നതും. വീണ്ടും അവനെ കെട്ടിപ്ടിച്ച ശേഷം നമുക്ക് ഉറങ്ങന്നെ. എന്നാ ഒരു ഡയലോഗ് ആണ് അവളുടെ അടുത്ത് നിന്ന് വന്നേ.

പക്ഷേ കാർത്തി അവളോട് പറഞ്ഞു.

"നമുക്ക് എത്രയും പെട്ടന്ന് അവിടെ എത്തി വിവരങ്ങൾ ശേഖരിച്ചു മടങ്ങണം. കാരണം എന്റെ കാർത്തുന് സമയം ഇങ് അടുത്ത് കൊണ്ട് ഇരിക്കുവാ."

കാർത്തിക നാണത്തോടെ അവനെ നോക്കിട്ട്.

"ഏട്ടന് ആൺകുഞ്ഞിനെ വേണോ... പെൺകുഞ്ഞിനെ വേണോ."

"എനിക്ക് എന്റെ കാർത്തിക ips നെ പോലെ ഒരു പേടിതോണ്ടി പെൺകുഞ്ഞിനെ മതി."

"അയ്യടാ അത് അങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി...

എനിക്ക് എന്റെ ഏട്ടന്റെ അതേ പോലെ ഉള്ള ഒരു ആന്മകനെ മതി."

എന്തായാലും എനിക്ക് കുഴപ്പമില്ല

💬 Comments

View all comments