0%

Chapter Title : ജലവും അഗ്നിയും 12 [Trollan]

Author : Trollan Read All Parts 795

നല്ല പാർട്ണർ കണ്ട് പിടിക്കണം.

അവൾക് അങ്ങനെ കണ്ട് പിടിക്കാൻ ഒന്നും അറിയില്ല."

ഞാൻ ചിരിച്ചിട്ട്.

"നിന്റെ മുറച്ചെറുക്കനെ ഒന്ന് കെട്ടിക്കാൻ നോക്ക് അപ്പൊ അറിയാം... ഈ സ്റ്റെല്ല യെ."

"ഏട്ടൻ എന്താ പറയുന്നേ?"

"ഇവൾക്ക് അവനും ആയി മുടിഞ്ഞ പ്രേമം അടി. അതല്ലേ നിന്നെ ഇങ്ങനെ കൊണ്ട് നടക്കുന്നെ. നിന്നോട് പറയൻ നല്ല പേടി ഉണ്ട്. അതാണ്."

"ഇതെങ്ങനെ ഏട്ടൻ അറിഞ്ഞു."

"അവൻ തന്നെ എന്നോട് പറഞ്ഞു.നാട്ടിൽ ഞങ്ങൾ ചുമ്മാ നടന്നപ്പോൾ ആൾ എല്ലാം പറഞ്ഞുന്നേ.

പുള്ളിക് പേടി സ്വന്തം അപ്പനെ ആണ്. അല്ലെ ഇപ്പൊ സ്റ്റെല്ല 3പെറ്റെനെ."

"അമ്പാടി കളി...

എന്നോട് നീ ഇത്രയും ഒളിപ്പിച്ചില്ലേ കാണിച്ചു തരാം."

"ഡീ.... ഇപ്പൊ വേണ്ടാ...

അവൻ ലീവിന് വരട്ടെ അപ്പൊ മതി.

രണ്ടാളും എന്താ കാണിക്കാൻ പോകുന്നെ എന്ന് നോക്കാം."

"ഉം."

പിന്നെ അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു.

ഒരു പുതപ്പു മാത്രം ആയിരുന്നു ഞങ്ങളുടെ മേനി മറച്ചിരുന്നത്.

കാർത്തിക്ക് തന്റെ കൂടെ കിടക്കുമ്പോൾ തന്റെ ചൂട് അടിച്ചു കിടക്കണം എന്നുള്ള വാശി ആയിരുന്നു.

ഇല്ലേ അവൾ ഉറക്കില്ല.

അങ്ങനെ പിറ്റേ ദിവസം ആയി.

എന്നത്തേയും പോലെ ദിവസങ്ങൾ കടന്ന് പോയി.

അവളെ ഹോസ്പിറ്റലിലെ മാറ്റി.

അവൾ ഒരു ആൺകുട്ടിക് ജന്മം നൽകി.

എല്ലാവരും ഹോസ്പിറ്റലിൽ തന്നെ ഉണ്ടായിരുന്നു.

അമ്മയും മകനും സുഖമായി ഇരുന്നു.

അവൾ ആണേൽ എന്നെ അടുത്ത് നിന്ന് വിട്ടില്ല.

എനിക്ക് ആണേൽ എന്റെ മകന്റെ അടുത്ത് നിന്ന് പോകാനും തോന്നില്ല.

ഒരു ആഴ്ചത്തെ ഹോസ്പിറ്റലിൽ നിന്ന ശേഷം ഞങ്ങൾ വീട്ടിലേക് മടങ്ങി.

💬 Comments

View all comments