0%

Chapter Title : ജലവും അഗ്നിയും 5 [Trollan]

Author : Trollan Read All Parts 1.3K

ഞാൻ കണ്ടിട്ട് ഇല്ലാ.

സ്റ്റെല്ല കുറച്ച് നേരം ആലോചിച്ചു ഇരുന്ന ശേഷം എഴുന്നേറ്റു കാർത്തികയുടെ അടുത്തേക് ചേന്നു.

താൻ അന്നേരത്തെ ദേഷ്യത്തിൽ പറഞ്ഞത് ആണേലും അത് അവൾക് ഇത്രയും വലിയ ദുഃഖം ഉണ്ടാകും എന്ന് കരുതി ഇല്ലാ.

"കാർത്തു....

ഞാൻ ആ സമയം അങ്ങനെ പറഞ്ഞു പോയി...

സോറിഡി...

കാർത്തു.."

കാർത്തിക എഴുന്നേറ്റു അവളെ കെട്ടിപിടിച്ചു കരഞ്ഞു.

"നിന്റെ ഇഷ്ടം അതാണേൽ അങ്ങനെ തന്നെ ആവട്ടെ.
നിനക്ക് കുഞ്ഞിനെ നോക്കാൻ ഉള്ള പ്രാപ്തി ഉണ്ട്."

കാർത്തിക കണ്ണുകൾ തുടച്ചു.

പക്ഷേ ഒന്നും പറയാൻ കഴിയാത ഒരു അവസ്ഥ യിൽ ആയിരുന്നു.

സ്റ്റെല്ല മനസിൽ പറഞ്ഞു.

ഇവൾ ഇത്രക്കും ഇഷ്ടപെടാണേൽ അയാളും കാണാൻ കൊള്ളാമായിരിക്കും.

ഞാൻ ഒരിക്കലും ഇവളെ തനിയെ ഇട്ടേച് പോകരുതായിരുന്നു.

പോയി വന്നപ്പോളേക്കും എന്തോരും കെണികൾ ആണ് ഇവൾ ഉണ്ടാക്കിയെ.
ജീവൻ വരെ വെച്ച് കളിച്ചു റാണ യേ പിടിക്കാൻ ഒക്കെ.

"പോട്ടെടി...

അവന് ഒന്നും പറ്റില്ല..

കള്ളൻ അല്ലെ.

വേറെ എങ്ങോട്ടെങ്കിലും പോയി കാണും. തിരിച്ചു വരും എന്ന് കുറിപ്പ് എഴുതി വെച്ചിട്ട് ഇല്ലേ.

എന്തെങ്കിലും ആവശ്യം കാരണം അവന്റെ നാട്ടിലേക്ക് ഒക്കെ പോയി കാണും."

സ്റ്റെല്ല ആണേൽ കാർത്തികയെ കൂൾ ആക്കാൻ പലതും പറഞ്ഞു കൊണ്ട് ഇരുന്നു.

ആൾ ഒക്കെ ആയി എന്ന് സ്റ്റീല്ല ക് മനസിലായി.

പക്ഷേ താൽക്കാലികം ആണെന്ന് അവൾക് അറിയാം ആയിരുന്നു.

"നിന്റെ കൈയിൽ അവന്റെ ഫോട്ടോ വല്ലതും ഉണ്ടോ?

അന്ന് അവന്റെ കൂടെ പോയപ്പോൾ ഒന്നും എടുത്തില്ലേ?"

"ഇല്ലാ.

അവന്റെ ഫോട്ടോ ഒന്നും തന്നെ ഇല്ലാ."

"അവൻ

💬 Comments

View all comments