0%

Chapter Title : ജലവും അഗ്നിയും 7 [Trollan]

Author : Trollan Read All Parts 941

ഒരു പക്ഷേ അവളുടെ വയറ്റിൽ വളരുന്ന എന്റെ കുട്ടിയുടെ ക്ഷീണം അവളിൽ വരുന്നുണ്ടാകും.

ഇത്രയും നാൾ എന്നെ ഓർത്ത് വിഷമിച്ചു ഇരുന്നത് അല്ലെ.

അല്ലാ അപ്പൊ എന്റെ അവസ്ഥയോ.
രണ്ട് മാസം ടീവി യിൽ കണ്ട് കൊണ്ട് ഇരുന്നു പക്ഷേ ഇവൾ ലീവിൽ പോയതോടെ എൻകോണ്ടർ വാർത്ത ഒക്കെ ന്യൂസിൽ നിന്ന് പോയതോടെ ഇവളെ കാണാതെ എനിക്ക് ക്യാമ്പൽ നില്കാൻ പോലും സാതിക്കാതെ ആയല്ലോ. അപ്പൊ പിന്നെ ഇവളുടെ അവസ്ഥ എനിക്ക് ഊഹിക്കാനേ ഉള്ള്.

അങ്ങനെ എല്ലാം മനസിൽ ഓർത്ത്.

എന്റെ കാർത്തികയെ കെട്ടിപിടിച്ചു ഞാൻ ഉറക്കത്തിലേക് മയങ്ങി.

രാവിലെ എഴുന്നേറ്റ കാർത്തിക തന്റെ കൂടെ കിടന്നു ഉറങ്ങിയാ കാർത്തിയെ കാണാൻ ഇല്ലാ.

അവൾ വേഗം എഴുന്നേറ്റു. പുതപ്പ് കൊണ്ട് ശരീരം മറച്ചു.

"ഓ ഭാഗ്യം കടന്നു കളഞ്ഞിട്ട് ഇല്ലാ. ബാഗ് ഒക്കെ ഇവിടെ തന്നെ ഉണ്ട്.

കാർത്തി.... കാർത്തി... ബാത്‌റൂമിൽ ആണോ.. ഹലോ....

ആൾ അനകം ഒന്നും ഇല്ലല്ലോ.

ഇത് എവിടെ പോയി."

കാർത്തിക വേഗം തന്നെ തന്റെ നൈറ്റി എടുത്തു ഇട്ടോണ്ട് കോണിപടി സൂക്ഷിച്ചു ഇറങ്ങി കൊണ്ട് താഴേക്ക് വന്നു.

അവിടെ അവളുടെ അനിയത്തി പല്ല് തേച് കൊണ്ട് പത്രം വായിക്കുന്നുണ്ടായിരുന്നു.

"എടി....

ഏട്ടനെ കണ്ടോ?"

ജ്യോതിക ചിരിച്ചു കൊണ്ട്.

"കൂടെ കിടന്ന ആളെ കണ്ടില്ലന്നോ.

അയ്യേ.. ഒരു ips കാരി ആണ് പോലും.."

"തമാശ എടുക്കാതെ കാര്യം പറയാടി."

"ഓ..

ഇപ്പൊ അമ്മക്ക് അച്ഛനും നമ്മളെ വേണ്ടാ ചേച്ചി.

രാവിലെ തന്നെ ചേട്ടനെയും കൊണ്ട് രണ്ട് പേരും അമ്പലത്തിൽ പോയി.

ഇന്ന് ചേട്ടന്റെ

💬 Comments

View all comments