0%

Chapter Title : ജലവും അഗ്നിയും 9 [Trollan]

Author : Trollan Read All Parts 273

ജലവും അഗ്നിയും 9

Jalavum Agniyum Partg 9 | Author : Trollan | Previous Part


എടുത്തു പുറത്തേക് ഇറങ്ങി. ആരും തന്നെ എഴുന്നേറ്റില്ല ആയിരുന്നു. ഇന്നലെ താമസിച്ചു വന്ന് കിടന്ന ശേഷം.

സൂര്യൻ ഉദിച്ചു തുടങ്ങിട്ട് ഇല്ലായിരുന്നു. മുഴുവൻ ഇരുട്ട് ആയിരുന്നു.

അവളോട് യാത്ര പറഞ്ഞു അവൻ അവിടെ നിന്ന് വേഗം ഇറങ്ങി നടന്നു.

കാർത്തിക അവൻ പോകുന്നത് നോക്കി ഉമ്മറത്തു തന്നെ നിന്ന്.

അവളുടെ കണ്ണുകൾ വീണ്ടും നനയാൻ തുടങ്ങി.

ജീവിതം തന്നെ ഓരോന്ന് പഠിപ്പിച്ചു കൊണ്ട് ഇരികുവല്ലോ എന്ന് അവൾക് തോന്നി.

അവൻ അവളുടെ കണ്ണുകളിൽ നിന്ന് മറഞ്ഞു.

കാർത്തിക ആ ഉമ്മറത്തെ വരാന്തയിൽ ഇരുന്നു പോയി.

സമയം അങ്ങനെ പോയി.. സൂര്യൻ കിഴക്ക് തന്റെ വരവ് അറിയിച്ചു കൊണ്ട് ചുമ്മാന്ന പ്രകാശം പറത്തി കൊണ്ട് തുടങ്ങി ഇരിക്കുന്നു.

കാർത്തിക അവിടെ ഉണ്ടായിരിന്ന തൂണിൽ തല ചാച്ചു വെച്ച് അവൻ പോയ വഴിയിലേക്കു നോക്കി കൊണ്ട് ഇരുന്നു.

അർച്ചമ്മ മുൻപ് വശത്തേക് വന്നപ്പോള് അവിടെ തന്റെ മകൾ പുറത്തേക് നോക്കി വിഷമിച്ചു ഇരിക്കുന്നു.

"ഇത് എന്ത് പറ്റി നേരത്തെ എഴുന്നേറ്റു വന്ന് ഇവിടെ ഇരിക്കുന്നെ...

അതൊ കാർത്തി എഴുന്നേപ്പിച് വിട്ടത് ആണോ സൂര്യ പ്രകാശം കൊള്ളാൻ.."

എന്ന് മനസിൽ പറഞ്ഞു കൊണ്ട് കാർത്തികയുടെ മുന്നിൽ എത്തിയ അർച്ച ഞെട്ടി...

തന്റെ മകളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാടുന്നു..

"എന്ത് പറ്റിയാടി....."

"ഏട്ടൻ...

പോയി അമ്മേ... ഒരു കാൾ വന്ന് ആർമിയിൽ നിന്ന് അർജെന്റ് ആണെന്ന് പറഞ്ഞു.. അപ്പൊ തന്നെ പോയി..

അമ്മയെ ഫേസ് ചെയ്യാൻ ഏട്ടന് കഴിയില്ല എന്ന് പറഞ്ഞു..

പാവം നല്ല വിഷമത്തോടെ ആണ് പോയെ.."

അർച്ചക് എന്ത് പറയണം എന്ന് പോലും അറിയാതെ..

അവളുടെ കൂടെ തന്നെ ഒന്നും മിണ്ടാതെ ഇരുന്നു പോയി..

അപ്പോഴാണ് നന്ദൻ അങ്ങോട്ടേക്ക് വന്നേ...

"എന്ത് പറ്റി രണ്ടാൾക്കും...

കാർത്തി പോയത് ആണോ വിഷമം..."

രണ്ടാളും ഞെട്ടി നന്ദനെ നോക്കി.

അർച്ച തന്നെ പറഞ്ഞു..

"ഏട്ടന് അറിയാമായിരുന്നോ?"

"ഉം..

ഇന്നലെ ഉച്ചക്ക് ടീവി കണ്ടു കൊണ്ട് ഇരുന്നപ്പോൾ അവന് എന്നെ ഒന്ന് ഓർമിപ്പിച്ചായിരുന്നു..

ആർമി അല്ലേടി..

നിങ്ങളെ മൂഡ് ഔട്ട്‌ ആകുന്നില്ല എന്ന് കരുതി അവൻ പറയാത്തത് ആണ്.

ഇന്നലെ അവൻ കാർത്തിക്കക് സൂചന കൊടുത്തിരുന്നു...."

അപ്പോഴാണ് അതൊക്കെ ചിന്തിച്ചു എടുക്കാൻ പറ്റിയത്.

"എങ്ങോട്ടേക് ആണ് ഏട്ടൻ

💬 Comments

View all comments