Chapter Title : ജലവും അഗ്നിയും 9 [Trollan]
"സാർ മലയാളി ആണോ..
ഭാര്യ മലയാളി ആയത് കൊണ്ട് മലയാളം പഠിച്ചു പറയാൻ ഒക്കെ.
അതൊക്കെ പോട്ടെ അർച്ചെയും നന്ദനും ഒക്കെ സുഖം അല്ലെ."
"അച്ഛനെയും അമ്മയെയും അറിയുമോ.."
"അതെന്ന ചോദ്യം ആടോ.. അറിയാം അവരൊക്കെ ips ലെ പുലികുട്ടികൾ അല്ലെ.
നന്ദന്റെ കൂടെ കുറച്ച് വർഷം ഞാൻ ഉണ്ടായിരുന്നു പിന്നെ മിലിറ്ററി ആയി.
പിന്നെ ദേ ഈ ക്യാമ്പലേക് വന്ന്..
പിന്നീട് ഇതായി എന്റെ ലോകം.
എനിക്ക് കൂട്ടിനു ദേ വിവേക്കും..
ഇവന്റെ എല്ലാ കാര്യങ്ങളും എനിക്ക് അറിയാം.
വളർന്നത് ഒക്കെ ഇവിടെ തന്നെ അല്ലെ."
കാർത്തിക്കക് മനസിലായി.
അച്ഛനെ അറിയുവാണേൽ ഉറപ്പായും കാർത്തിയുടെ അച്ഛനെയും അറിയാം ആയിരിക്കും.
"സാർ,
സാറിനു എന്റെ അച്ഛന്റെ കൂട്ടുകാരൻ അരുണിനെ അറിയാമോ."
"അറിയാം..
അവന്റെ മുഖചയം പോലെ അല്ലെ വിവേകിന്റെയും.
അതുകൊണ്ട് അല്ലെ ഇവനും ആയി അടുത്തത് ഒക്കെ.
പക്ഷേ എന്ത് ചെയാം.
അരുണച്ചാൽ വെച്ച് അരുണിനെയും അവന്റെ ഭാര്യ സുഭാദ്ര യും ഒരു കുഞ്ഞിനേയും കാണാതെ പോയി..
ഞങ്ങൾ ഒരുപാട് അനോഷിച്ചു.. പക്ഷേ കണ്ടു കിട്ടിട്ട് ഇല്ലാ.
അവസാനം അതും ചത്ത ഫയൽ മാതിരി ഇവിടേയും എല്ലായിടത്തും ആയി പോയി."
അപ്പൊ തന്നെ കാർത്തിക പറഞ്ഞു.
"സാർ,
മുഖചയം നോക്കി ഇഷ്ടപ്പെട്ടു എങ്കിൽ സാർ ന് തെറ്റി വിവേക് അരുൺ അങ്കിളിന്റെ മകൻ ആണ്."
അത് കേട്ടതും ആ സുപ്പീരിയർ ഓഫീസ് ഞെട്ടി എഴുന്നേറ്റു.
"നീ... അരുണിന്റെയും സുഭാദ്ര യുടെയും മകൻ ആണോ.
അപ്പൊ അവർ.."
സൂപ്പരിയർ ഓഫീസർ ഞെട്ടി എന്ത് ചെയ്ണം എന്നുള്ള അങ്കലാപ്പിൽ ആണ്.
💬 Comments
View all comments