Chapter Title : ജന്മാനന്തരബന്ധം 2 [Alchemist]
എന്റെ ശബ്ദം കേട്ടതും ചിരിച്ചു കൊണ്ട്.- മോൻ എഴുന്നേറ്റല്ലേ. പിന്നെ ഇതെല്ലാം ഞാൻ മോൾക്ക് വേണ്ടി എടുത്തതാണ് നിനക്ക് ചിക്കൻ കൂട്ടിക്കുടാ.
ഞാൻ - ചിക്കൻ കൂട്ടുന്നില്ലെ ബീഫ് കൂട്ടി കഴിച്ചോളാം.
അപ്പോൾ തന്നെ കിട്ടി തലക്ക് ഒരു കിഴിക്ക്. അമ്മയുടെ വക ശാസനയും. - ടാ പൊട്ടാ നിനക്ക് നോയമ്പ് ഉണ്ട്. നോൺവെജ് കൂട്ടരുത്
ഞാൻ - അയ് ശരി.
അമ്മ - നീ പോയി മോളെ വിളിക്ക്.
ഏത് മോളുടെ കാര്യമാണ് അമ്മ പറയുന്നത്.
അമ്മ - ദേവു മോളുടെ കാര്യം.
-ദേവു ? ഓ ദേവ്നയുടെ കാര്യമാണ്.
ഞാൻ വീണ്ടും പടി കയറി എന്റെ റൂമിൽ കയറി. തകർന്നു പോയി എന്റെ പിഞ്ചു മനസ്സ്. ഉഫ് എന്റെ ശ്വാസം നിലച്ചു. വെള്ള നിറത്തിലുള്ള അനാർക്കലി ചുരിദാറും. കയ്യിൽ നീല രത്നം പതിപ്പിച്ച നേർത്ത വെള്ളിയിൽ തീർത്ത ചരട്. ഞാൻ നോക്കുന്നത് അറിയാതെ നെറ്റിയിൽ സിന്ദൂരം പതിപ്പിക്കുകയാണ് അവൾ. പെട്ടന്നാണ് ഞാൻ വന്നതിന്റെ ഉദ്ദേശം ഓർമ്മവന്നു. എങ്ങനെ അവളെ വിളിക്കും. പൂയ് ഇങ്ങോട്ടു നോക്കിയേ മുറ്റത്തൊരു മൈന ക്ലാ ക്ലാ ക്ലീ ക്ലീ. ചെ വിഷയം മാറി🙃.
എങ്ങനെ അവളെ വിളിക്കും അവസാനം രണ്ടും കൽപ്പിച്ച് ഞാൻ അവളെ വിളിച്ചു. ദേവ്ന.... താഴെ അമ്മ വിളിക്കുന്നു. അവൾ പെട്ടന്ന് ഞെട്ടി കയ്യിലെ സിന്ദൂരം അവളുടെ ഇടത്തേ കണ്ണിൻ പോയി.
ഞാൻ പെട്ടന്ന് അവളുടെ കണ്ണ് തുറന്നുവച്ച് പതിയെ ഊതി. ആ മാൻപേട കണ്ണുകളിൽ ഞാൻ ചെറിയ മന്ദഹാസം കണ്ടു. പെട്ടന്ന് ഞാൻ കയ്യെടുത്തു. സോറി...
💬 Comments
View all comments