Chapter Title : ജന്മാനന്തരബന്ധം 2 [Alchemist]
വിറയലോടെ ഞാൻ പറഞ്ഞു നിർത്തി. എന്നിട്ട് ഞാൻ വേഗത്തിൽ പടിഓടിയിറങ്ങി.
വേഗം തീൻമേശയുടെ അരികിൽ വന്നിരുന്നു. അവിടെ അച്ഛൻ വന്നിട്ടുണ്ടായിരുന്നു.
അച്ഛൻ - നീ മോളെ വിളിചോ.
ഉവ്വ് ഞാൻ വിളിച്ചായിരുന്നു.
പെട്ടന്ന് വെള്ളികുലുസിന്റെ ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി. ഒരോ ദിനം കഴിയുമ്പോളും അവളുടെ സൗന്തര്യം കൂടി വരികയാണ് എന്നതിൽ സംശയമില്ല. അവളുടെ ചാര കണ്ണുകൾ എന്റെ മനസ്സിന്റെ അറ തുറന്നു. അവൾ എന്റെ കണ്ണിൽ തന്നെ നോക്കി ഇരിക്കുകയാണ്. ഇടതു കണ്ണ് ചുവന്നിട്ടുണ്ട്. അവൾ വന്ന് എന്റെ അടുത്തുള്ള കസാരയിൽ ഇരുന്നു.
അപ്പോഴേക്കും ഭാക്കിയുള്ളവർ ഭക്ഷണം കഴിച്ചുകഴിഞ്ഞിരുന്നു. അവർ എഴുന്നേറ്റു. ഹാളിന്റെ ഇടതു വശത്തിന്റെ കോർണ്ണറിൽ ആണ് അടുക്കള.
നീ ഭക്ഷണം കഴിക്കുന്നില്ലേ. വളരേ പരിജയമുള്ളവരോട് സംസാരിക്കുന്നത് പോലെയാണ് അവൾ എന്നോട് സംസാരിക്കുന്നത്. എന്റെ മനസ്സു വായിച്ചെന്നത് പോലെ അവൾ ഒന്ന് പുഞ്ചിരിച്ചു. ശേഷം ഒഴുക്കൻ മട്ടിൽ ചോദിച്ചു. എന്നെ ഒന്ന് ആർ.ജി ഹോസ്പിറ്റലിൽ ആക്കിത്തരുമോ ?
- എന്തു പറ്റു പനിയാണോ ? വിറയലോടുകൂടിയാണ് ഞാന്നത് പറഞ്ഞു തീർത്തത്.
അവളൊന്നു ചിരിച്ചു. നിന്റെ വിറയൽ കേട്ടാൽ തോന്നും നിനക്കാണ് പനിയെന്ന്.പിന്നെ എനിക്ക് പനിയൊന്നുമല്ല എന്റെ ജോലി അവിടെയാണല്ലോ.
ഓ ഈ പുല്ല് ഡോക്റ്റാണല്ലേ. ഞാൻ പിറുപിറുത്തു. അവൾ ഇപ്പോഴും എന്നെ നോക്കി നിൽക്കുകയാണ്. ഞാൻ ശരിയെന്ന് തലയാട്ടി. വേഗം പുട്ടും കടലക്കറിയും കഴിച്ചു. ശേഷം അമ്മയോട് പറഞ്ഞ് പുറത്ത് ഇറങ്ങി. അപ്പോളേക്കും അവളും കഴിച്ച് ഇറങ്ങിയിരുന്നു.
ഞാൻ അച്ഛന്റെ കാറിൽ പോകാം എന്നാണ് കരുതിയിരുന്നത്. പിന്നീട് എന്റെ സ്വന്തം Himalayan 450
💬 Comments
View all comments