0%

Chapter Title : ജന്മാനന്തരബന്ധം 4 [Alchemist]

Author : kkstories Read All Parts 245

ജന്മാന്തര ബന്ധം 4

Janmanthara Bandham Part 4 | Author : Alchemist

[ Previous Part ] [ www.kkstories.com ]


fy2Ffaa

വണക്കം 🙏🏻

ഞാൻ വീണ്ടും വന്നിരിക്കുന്നു ജന്മ കഥാസന്ദർഭവുമായി. bore അടിപ്പിക്കുന്നില്ല.  കഥയിൽ കാണാം

ആരംഭിക്കലാമാ.....


സിംഹപ്രതിമയുടെ താഴെ കണ്ട Qʼeqchiʼ ഭാഷ വായിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരു മധുരമുള്ള ശബ്ദം കേട്ടത്.

​"അഖിൽ ദേവ വർമ്മ... അല്ലേ?"

​ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു.

വെളുത്ത നിറമുള്ള ഒരു ചുരിദാറും തോളിൽ ഒരു ബാഗും തൂക്കി അവൾ നിൽക്കുന്നു. അവളുടെ കണ്ണുകൾ... അത് സാധാരണ കണ്ണുകളായിരുന്നില്ല. ഒരുതരം ചാരനിറം പടർന്ന, ആരെയും മരവിപ്പിക്കുന്ന നോട്ടം.

​ഞാൻ ഒന്ന് പതറി. "അതെ... ആരാണ്?"

​" ഞാൻ നന്ദന.നിന്റെ ക്ലാസ്സിലാണ്. നിന്നെപ്പറ്റി ഇവിടെ നേരത്തെ തന്നെ സംസാരമുണ്ടല്ലോ, മംഗലത്തെ തറവാടി..." അവൾ ഒന്ന് പരിഹസിച്ചതാണോ അതോ പുകഴ്ത്തിയതാണോ എന്ന് എനിക്ക് മനസ്സിലായില്ല. പരിഹസിച്ചതല്ല എന്ന് വിശ്വസിക്കാം.

​"നന്ദന..." ഞാൻ ആ പേര് മനസ്സിൽ ഒന്ന് ഉരുവിട്ടു

ഓർമ്മ കിട്ടണല്ലോ 😁.

. അവൾ നടന്നു നീങ്ങി. അവൾ നടന്നു നീങ്ങുമ്പോൾ വല്ലാത്തൊരു ഗന്ധം അന്തരീക്ഷത്തിൽ അവശേഷിപ്പിച്ചു.

ചന്ദനത്തിരിയുടെയോ അതോ സുഗന്ധപൂരിതമായ പുകയുടെയോ മറ്റോ ഗന്ധം.

​ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ തമ്മിൽ വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും എവിടെ തിരിഞ്ഞാലും അവളുടെ ആ ചാരക്കണ്ണുകൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. അർജുനും അഫ്സലുമൊക്കെ അന്ന് എന്റെ കൂടെയുണ്ട്. പക്ഷേ അവരൊന്നും നന്ദനയെ അത്ര കാര്യമാക്കിയിരുന്നില്ല.

​ഒരിക്കൽ കോളേജ് ലൈബ്രറിയുടെ പിന്നിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ഞാൻ അവളെ ഒറ്റയ്ക്ക് കണ്ടു.

അവൾ എന്തോ ഒരു പഴയ പുസ്തകം വായിക്കുകയായിരുന്നു.

​"എന്താ നന്ദനാ... എപ്പോഴും ഒറ്റയ്ക്കിരിക്കുന്നത്?" ഞാൻ അടുത്തേക്ക് ചെന്നു.

​അവൾ ആ പുസ്തകം മെല്ലെ അടച്ചു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ എന്തോ ഒരു വശ്യതയുണ്ടായിരുന്നു. "നീ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അല്ലേ അഖിൽ?"

​"അത്... പിന്നെ..." എനിക്ക് വാക്കുകൾ കിട്ടിയില്ല.

​" ഇനി നിനക്ക് എന്നോട് വല്ല പ്രണയം തോന്നുന്നുണ്ടോ?"

തീർത്തും അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം.

💬 Comments

View all comments