0%

Chapter Title : ജന്മാനന്തരബന്ധം 4 [Alchemist]

Author : kkstories Read All Parts 522

ഒറ്റയ്ക്ക് കണ്ടു.

അവൾ എന്തോ ഒരു പഴയ പുസ്തകം വായിക്കുകയായിരുന്നു.

​"എന്താ നന്ദനാ... എപ്പോഴും ഒറ്റയ്ക്കിരിക്കുന്നത്?" ഞാൻ അടുത്തേക്ക് ചെന്നു.

​അവൾ ആ പുസ്തകം മെല്ലെ അടച്ചു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ എന്തോ ഒരു വശ്യതയുണ്ടായിരുന്നു. "നീ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അല്ലേ അഖിൽ?"

​"അത്... പിന്നെ..." എനിക്ക് വാക്കുകൾ കിട്ടിയില്ല.

​" ഇനി നിനക്ക് എന്നോട് വല്ല പ്രണയം തോന്നുന്നുണ്ടോ?"

തീർത്തും അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം. എന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി.

ഒരു 22 വയസ്സുകാരന്റെ എല്ലാ ആവേശവും പരിഭ്രമവും എന്റെ ഉള്ളിൽ അലതല്ലി.

​അവൾ എഴുന്നേറ്റു എന്റെ തൊട്ടടുത്ത് വന്നു നിന്നു. അവളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു.

"എനിക്ക് നിന്നെ നേരത്തെ അറിയാം അഖിൽ. ഈ കോളേജിൽ വരുന്നതിനും എത്രയോ മുൻപേ. നിന്റെ തറവാടും, നിന്റെ രക്തവും... എല്ലാം എനിക്ക് പരിചിതമാണ്."

​അവൾ പതിയെ എന്റെ നെഞ്ചിൽ കൈ വെച്ചു. ആ കൈകൾക്ക് മഞ്ഞുപോലെ തണുപ്പായിരുന്നു. പക്ഷേ എന്റെ ഉള്ളിൽ ഒരു തീക്കനൽ വീണതുപോലെ തോന്നി.

​"നന്ദനാ... നീ എന്തൊക്കെയാ ഈ പറയുന്നത്?" ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

​"നമ്മൾ ഒരുമിച്ച് ഉണ്ടാകേണ്ടവരാണ്. ആരും തടയാത്ത ഒരിടത്ത്..." അവൾ എന്റെ കാതിനടുത്ത് വന്ന് മന്ത്രിച്ചു. ആ നിമിഷം, എന്റെ ബുദ്ധിയും ചിന്തയും എല്ലാം നിലച്ചു പോയതുപോലെ. അവൾ പുഞ്ചിരിയോടെ അവിടെ നിന്നും പോയി..

​കോളേജ് കാന്റീനിലെ ബഹളത്തിനിടയിൽ ഇരിക്കുമ്പോഴാണ് നന്ദന അപ്പുറത്തെ ടേബിളിൽ വന്നിരുന്നത്. അവളുടെ ആ ചാരക്കണ്ണുകൾ ഒരു നിമിഷം എന്നിൽ ഉടക്കി നിന്നു.

ഒരു ചെറിയ

💬 Comments

View all comments