Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]
"""
അവൾ പറഞ്ഞു .
അവിടുത്തെ നാമമെന്താണ് ? ഞാൻ ചോദിച്ചു .
രിഫാത്ത് പർവീൺ അവൾ മറുപടി നൽകി .
ദൂരെ നിന്നും ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട് ,.,.
കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ അത് ഒരു പർവതത്തിന്റെ മുകളിൽ നിന്നാണെന്ന് വ്യക്തമാക്കി .,.
ഞങ്ങൾ പർവതത്തിന്റെ അടുത്തെത്തി .
പർവതത്തിന്റെ മുകളിൽ വാ പൊളിച്ചു നിൽക്കുന്ന സിംഹത്തിന്റെ തലയുടെ രൂപം വെണ്ണക്കല്ലിൽ കൊത്തി വെച്ചിരിക്കുന്നു ..,.,.
ഈ സിംഹ രൂപത്തിന്റെ പിളർന്നവായിൽ നിന്നുമാണ് വെള്ളച്ചാട്ടം ഉൽഭവിക്കുന്നത് .
അവൾ ആ വെള്ളച്ചാട്ടത്തിന്റെ നേരെ കയ് ഉയർത്തി കാണിച്ചു ,.,. ഉടനെ ആ ജലപ്രവാഹം നിലച്ചു .,.,. ഒരു ഭീകരമായ മുഴക്കത്തോടെ രണ്ടു വലിയ കരിങ്കൽ പാളികൾ രണ്ടു വശങ്ങളിലേക്കായി നീങ്ങി മാറി .,.
ഇതേസമയം തുറക്കപ്പെട്ട പർവതകവാടത്തിനുള്ളിൽ നിന്നും ഒരു ഭീമാകാരനായ വവ്വാൽ ഞങ്ങൾക്ക് നേരെ പറന്നടുത്തു .,.,.
ഞങ്ങൾക്ക് നേരെ മുന്നിലുണ്ടായിരുന്ന മരക്കൊമ്പിൽ തലകീഴായി കിടന്ന ശേഷം അത് സംസാരിക്കാൻ തുടങ്ങി .
"""നാം ചമ്ഗാദഡ് നിഗൂഢ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ ആബേ പാകിന്റെ സംരക്ഷകൻ അവിടുത്തേക്ക് നാം എന്താണ് ചെയ്തു തരേണ്ടത് """
ചമ്ഗാദഡ് മരക്കൊമ്പിൽ തലകീഴായി കിടന്നുകൊണ്ട് പറഞ്ഞു.
ഇത് ഷഹ്സാദ് നമ്മുടെ മുൻ സുൽതാനയായ മാഹിറയുടെ ഷോഹർ
പിന്നെ നിലവിലുള്ള നമ്മുടെ സുൽതാനയായ ഗുൽബഹാറിന്റെ പിതാവും .,.
എന്ന് പറഞ്ഞു പർവീൺ എന്നെ ചമ്ഗാദഡിന് പരിജയപ്പെടുത്തി കൊടുത്തു .
ഇദ്ദേഹത്തെ കുടിപ്പിക്കാൻ ആബേ പാക് കൊണ്ടുവരൂ
അവള് ചമ്ഗാദഡിനോട് പറഞ്ഞു
കല്പന പോലെ എന്ന് പറഞ്ഞ ശേഷം ചമ്ഗാദഡ് അപ്രത്യക്ഷമായി.
ഉടൻ തന്നെ വെളുത്ത ഒരു ചില്ല് പാത്രത്തിൽ അതിന്റെ ഏകദേശം മുക്കാൽ ഭാഗത്തോളം പച്ച നിറത്തിൽ തിളങ്ങുന്ന പാനീയവും ആയി ചമ്ഗാദഡ് പ്രത്യക്ഷപ്പെട്ടു എന്നിട്ട് പാനീയം പർവീണിന്റെ കയ്യിൽ വെച്ച് കൊടുത്ത ശേഷം ചമ്ഗാദഡ് അപ്രത്യക്ഷമായി.
ഇതേ സമയത്തു തന്നെ പർവത കവാടം ഒരു ഭീകര ശബ്ദത്തോടെ അടയുകയും വെള്ളച്ചാട്ടം പുനരാരംഭിക്കുകയും ചെയ്തു.
അവൾ അത് എന്റെ കയ്യിൽ വെച്ച് തന്നു .,.,.
വല്ലാതെ മനം കവരുന്ന ഒരു സുഗന്ധം
💬 Comments
View all comments