0%

Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]

Author : kkstories Read All Parts 165

പ്രണയിനിയും ഭൂമിയിൽ ജനിച്ച അന്ന് മുതൽ നിങ്ങളെ നിരീക്ഷിക്കാനുള്ള ചുമതല എനിക്കായിരുന്നു .,.,.

നിന്റെ മാതാവ് നിനക്ക് പക്ഷികളെയും അമ്പിളിമാമനേയും കാട്ടി ആഹാരം വായിൽ വെച്ചു തരുമ്പോൾ അതിനൊരു മൂഖസാക്ഷിയായി ഞാൻ നിന്റെ വീട്ടുമുറ്റത്തെ മുത്തശ്ശി മാവിന്റെ കൊമ്പിൽ ഇരിക്കാറുണ്ട് .

പാതിരാവിൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു കരയുന്ന നിന്റെ ചെവിയിൽ ഞാൻ താരാട്ട് പാടാറുണ്ട് .

എന്റെ സാനിദ്ധ്യം തിരിച്ചറിയുമ്പോൾ നീ എന്നെ നോക്കി കയ് കാലുകൾ ഇളക്കി പല്ല് മുളക്കാത്ത നിന്റെ മോണകൾ കാട്ടി ചിരിക്കുമായിരുന്നു.

നിന്നെ കിടത്തിയ തൊട്ടിലിന്റെ മരപ്പിടിയിൽ ഞാൻ നിന്നെയും നോക്കി ഒരു നിഷാ ശലഭമായി നേരം പുലരുവോളം അങ്ങനെ ഇരിക്കാറുണ്ട്.

നീ സംസാരിച്ചു തുടങ്ങിയ കാലം മുതൽക്കാണ് എന്റെയും നിന്റെയും ഇടയിൽ ആന്തരികമായ മറകൾ വീണത്.,.,.,.

അപ്പോഴും എനിക്ക് നിന്നെ കാണാൻ കഴിയുമായിരുന്നു നിനക്ക് എന്നെയാണ് കാണാൻ കഴിയാതിരുന്നത്.,.,.

ഓർമ്മ വെച്ച ശേഷം ആദ്യമായി ഇന്നലെയാണ് നീ എന്നെ കാണുന്നത്.,.
ഇത് പറഞ്ഞു മുഴുവനാക്കുന്നതിന്റെ ഇടയിൽ ആ മാധുര്യമുള്ള ശബ്ദം ഇടറിയിരുന്നു.

പിന്നീട് എപ്പോഴോ എനിക്ക് നിന്നോട് പ്രണയം തോന്നിത്തുടങ്ങി.
നീ മറ്റൊരു പെണ്ണിന്റെ സ്വന്തമാണെന്ന് അറിഞ്ഞിട്ടും നിന്നോടുള്ള പ്രണയം വിസ്മരിച്ചു കളയാൻ എനിക്ക് കഴിയുന്നില്ല .

നിനക്ക് വേണമെങ്കിൽ എന്നെ ഭാര്യയായി സ്വീകരിക്കാം …

എന്നെ വിവാഹം കഴിക്കാതെ നിന്റെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ജിന്നുകളുടെ ശക്തി പുറത്തു വരില്ല എന്നൊക്കെ ഞാൻ നിന്നെ എനിക്ക് നഷ്ടപ്പെടും എന്ന് കരുതി പറഞ്ഞതാ .. എന്നോട് ക്ഷമിക്കണം…

ഇരു കയ്കളും കൂപ്പി അവൾ പറഞ്ഞു നിർത്തി.

"""ചില നേരത്ത് ഞാൻ മനുഷ്യന്മാരെക്കാൾ കഷ്ടാ """

ഇടതു കയ് കൊണ്ട് ഈറനണിഞ്ഞ ആ ബഹുവർണ്ണ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു…

""" ദേ ചായ തണുക്കുന്നു അവൾ ചായ കപ്പ് എന്റെ നേരെ നീട്ടി മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു """

ഇതൊക്കെ കണ്ടു നിന്ന എന്റെ കണ്ണുകളും നനയാൻ തുടങ്ങിയിരുന്നു..

ഞാൻ ആ ചായ കപ്പ് വാങ്ങി ഇടതുകയ്യിൽ പിടിച്ചുകൊണ്ട് അവളുടെ മുന്നിലേക്ക് കുറച്ചു അടുത്തു

💬 Comments

View all comments