Chapter Title : ജയന്റെ ഭാര്യ ഉഷ [അപ്പന്‍ മേനോന്‍]
തലയില്‍ ചെറിയ ഒരു ട്യൂമര്‍. ഒടുവില്‍ ഒരു മാസം മുമ്പ് അമൃത ഹോസ്പിറ്റലില്‍ തന്നെ പോയി ട്യൂമര്‍ നീക്കം ചെയ്തു. ഇനി രണ്ടുമാസം റെസ്‌റ്റെടുക്കാന്‍ പറഞ്ഞിട്ടുണ്ട്.അതു കഴിഞ്ഞ് രണ്ടു മാസം കൂടി കഴിഞ്ഞ് വീണ്ടും ഒരു ചെക്കപ്പിനു പോകണമെന്ന് പറഞ്ഞു.
പിന്നെ രാവിലെ 9 മണിക്കും, രാത്രി 9 മണിക്കും ഒരോ ഗുളിക വീതം. അത് കഴിച്ചു കഴിഞ്ഞാല്‍ പിന്നെ നാലഞ്ച് മണിക്കൂര്‍ നേരത്തേക്ക് ചേട്ടനെ ആന വന്ന് കുലുക്കി വിളിച്ചാലും അറിയത്തില്ല.
ഇപ്പോ എങ്ങിനെയുണ്ട് ജയാ......
കുഴപ്പൊന്നും ഇല്ലാ സാറെ. പിന്നെ സര്‍ക്കാര്‍ സ്‌കൂളായതുകൊണ്ട്, ശമ്പളം ഇല്ലെങ്കിലും മെഡിക്കല്‍ ലീവിനൊന്നും ഒരു പ്രശ്‌നവുമില്ല. പിന്നെ ഓപ്പറേഷനു ഒരു ലക്ഷത്തിനു മുകളില്‍ വേണ്ടി വന്നു എന്നു മാത്രം. ഇത്രയും കാലം ഉണ്ടാക്കിയ എല്ലാ സാമ്പാദ്യങ്ങളും ഒറ്റയടിക്ക് തീര്‍ന്നു. കഴിഞ്ഞ ആഴ്ച വരെ എന്റെ അച്ചനും അമ്മയും ഇവിടെ ഉണ്ടായിരുന്നു. എന്റെ ഇളയമ്മയുടെ മകളുടെ വിവാഹമാ അടുത്ത ആഴ്ച. അതുകൊണ്ട് അവര്‍ അങ്ങോട്ട് പോയി. പിന്നെ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ഒരു മാസം ആയില്ലെ. അതുകൊണ്ട് ഇപ്പോള്‍ വേദനയൊന്നും ഇല്ല.
അല്ലാ ജയന്‍........മക്കള്‍.......
ആകെ ഒരു മകളെയുള്ളു സാറെ.......അമ്മു എന്നൊക്കെ ഞങ്ങള്‍ ഓമന പേരിട്ട് വിളിക്കുന്ന അഞ്ജലി. അവള്‍ ഇപ്പോള്‍ രണ്ടാം ക്ലാസ്സിലാ. ഞായറാഴ്ച ആയതുകൊണ്ട് ഇപ്പോള്‍ നല്ല ഉറക്കമാ. മൂന്നരയാകുമ്പോള്‍ താനെ എഴുന്നേറ്റു വരും. പിന്നെ ഒരു പൂരമാ ഇവിടെ.....സാറു കണ്ടോ.........
എന്റെ ജയാ.....ഇതൊന്നും സത്യത്തില്‍ ഞാനോ, വിമലയോ അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ ഞങ്ങളെങ്കിലും ജയനെ കാണാന്‍ വന്നേനെ......
അതൊന്നും സാരമില്ല സാറെ.....അതൊക്കെ കഴിഞ്ഞു പോയില്ലെ.......
എടി....ഉഷേ......നീ സാറിനെ ഇങ്ങിനെ ഇരുത്താതെ........വല്ലതും ഡ്രെസ്സ് എടുത്ത് കൊടുക്ക്....... ഉടനെ തന്നെ ഉഷ എനിക്ക് ഉടുക്കാന്‍ ഒരു ലുങ്കിയും ഒരു തോര്‍ത്തും.........
വേഷമൊക്കെ മാറി വന്ന എനിക്ക് ഒരു ചൂട് ചായയും കഴിക്കാന്‍ ഏത്തപഴം പൊരിച്ചതും, ബിസ്‌കറ്റും കിട്ടി.
അപ്പോഴേക്കും ജയന്റെ മകള്‍ അമ്മു എഴുന്നേറ്റു വന്നു.
ആദ്യം എന്നെ ഒന്ന് തുറിപ്പിച്ച് നോക്കിയിട്ട് ജയനോട്.....ആരാ....അച്ചാ......എന്ന് ചോദിച്ചു...
ഒരു അങ്കിളാടീ......പിന്നെ അങ്കിളിനു നിന്നേക്കാളും മൂത്ത ഒരു ചേട്ടന്‍ ഉണ്ട്. അച്ചു.....എന്നാ ആ ചേട്ടന്റെ പേര്‍്........മോള്‍
💬 Comments
View all comments