Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]
അങ്ങനെ താലികെട്ട് കഴിഞ്ഞു. മറ്റുള്ള ചടങ്ങുകളും . അതുകഴിഞ്ഞു ഫോട്ടോ എടുക്കലും ഭക്ഷണവും കഴിഞ്ഞപ്പോൾ സമയം ഏറെ വൈകി.
"എന്നാൽ പുടവ മാറ്റിയിട്ട് പെണ്ണും ചെറുക്കനും ഇറങ്ങിക്കോട്ട് അല്ലേ? " പെണ്ണിന്റെ കുടുംബത്തിൽ നിന്ന് ആരോ ചോദിച്ചു.
എന്നാൽ......
"ഇനി അതിനുള്ള സമയം ഇല്ല. കൃത്യ സമയം ഇറങ്ങണം.. ഇല്ലെങ്കിൽ അശുഭം ആണ്. രണ്ടു ദിവസം കഴിഞ്ഞാൽ ഇങ്ങോട്ട് തന്നെ വരില്ലേ.. അപ്പോൾ പുടവ ഉടുത്താൽ മതി. ഇല്ലെങ്കിൽ കൃത്യസമയം വീട്ടിൽ കയറാൻ കഴിയില്ല. " ജീവന്റെ അമ്മാവൻ പറഞ്ഞു. പിന്നെ ആരും എതിര് പറഞ്ഞില്ല. ഒടുവിൽ വർഷ ജീവന്റെ കൈ പിടിച്ചു ഇറങ്ങി.
ഇറങ്ങുമ്പോൾ വർഷ പൊട്ടിക്കരഞ്ഞു. അമ്മയേയും അച്ഛനെയും കെട്ടിപിടിച്ചു കരഞ്ഞു. അമൃതയെ കെട്ടിപിടിച്ചു കരഞ്ഞു അമൃതയെ വിടാതെ കെട്ടിപിടിച്ചു നിന്നു. ഒടുവിൽ എല്ലാവരും ചേർന്നു പിടിച്ചു മാറ്റി വർഷയെ കാറിൽ കയറ്റി. കാർ മുൻപോട്ട് പോയപ്പോൾ അമൃത ബോധം കേട്ട് വീണു.
തുടരും.
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
ഇത് വെറും ഒരു കഥ മാത്രമാണ്. വെറും ഭാവന. പക്ഷെ വളർത്തു ദോഷം കാരണം. മറ്റുള്ളവരുടെ കളിയാക്കലുകൾ കാരണം ഇത്പോലെ എല്ലാത്തിനെയും പേടിയോടെ കാണുന്നവർ ഉണ്ട്. അത് ഒരു സത്യം ആണ്. എന്ത് ചെയ്യാൻ ശ്രമിക്കുമ്പോഴും അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറഞ്ഞു മക്കളെ പേടിപ്പിച്ചു വളർത്തുന്നവർ. എന്ത് ചെയ്യാൻ ശ്രമിക്കുമ്പോഴും നീ ചെയ്താൽ ശരിയാവില്ല എന്ന് പറഞ്ഞു ആത്മവിശ്വാസം നശിപ്പിക്കുന്നവർ . അങ്ങനെ ഉള്ളവർ ഉണ്ട്. ചിലർക്ക് അത് ജീവിതകാലം മുഴുവൻ ഒരു ഭാരമായി കൊണ്ടു നടക്കേണ്ടിയും വരാറുണ്ട്.
💬 Comments
View all comments