0%

Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]

Author : VaSco Read All Parts 1.6K

ടി ഷർട്ട്‌ അഴിച്ചു മാറ്റി. പിന്നെ പാന്റും. എന്നിട്ട് ഞങ്ങളുടെ ശരീരങ്ങൾ ഒന്ന് ഓടിച്ചു നോക്കി. ഇല്ല ഒരു മാറ്റവും ഇല്ല രണ്ടു ശരീരവും ഒരുപോലെ ഉണ്ട്. ഒരു മാറ്റവും ഇല്ല. ഞാൻ വേഗം ചേച്ചി ഉടുത്തിരുന്ന എന്റെ പാന്റും ടി ഷർട്ടും എടുത്തു ഉടുത്തു. എന്നിട്ട് ചേച്ചിയോട് ഞാൻ ഇട്ടിരുന്ന ചൂരിദാർ എടുത്തു ഉടുക്കാൻ പറഞ്ഞു. ചേച്ചി തരിച്ചു നിൽക്കുന്നത് പോലെ നിന്നു.

ഞാൻ തന്നെ ചേച്ചിയെ വേഗം ആ ചൂരിദാർ എടുത്തു ഉടുപ്പിച്ചു. എന്റെ വിരലിൽ ജീവേട്ടൻ ഇട്ട് തന്ന മോതിരം. ജീവൻ എന്ന് എഴുതിയ മോതിരം ഊരിയെടുത്തു ചേച്ചിയുടെ വിരലിൽ ഞാൻ അണിയിച്ചു. എന്റെ ജീവനെയാണ് ഞാൻ എന്റെ വിരലിൽ നിന്നും അഴിച്ചെടുത്തത് എന്ന് എനിക്ക് തോന്നി. . പിന്നെ എന്റെ കഴുത്തിൽ നിന്നും ജീവേട്ടൻ കെട്ടിയ താലി അഴിച്ചെടുത്തു.. അത് അഴിച്ചെടുക്കുമ്പോൾ എന്റെ ജീവൻ പോകുന്നത് പോലെ തോന്നി. കരഞ്ഞുകൊണ്ടാണ് ഞാൻ അത് ചെയ്തത്.

ഞാൻ അതും ചേച്ചിയെ അണിയിച്ചു. അപ്പോഴേക്കും ഞാൻ പൊട്ടി പൊട്ടി കരഞ്ഞു. . എന്നിട്ട് ഞാൻ കൊണ്ടു വന്ന ബാഗിൽ സൂക്ഷിച്ചു വെച്ച സിന്ദൂരം എടുത്തു ചേച്ചിയുടെ നെറ്റിയിൽ ചാർത്തികൊടുത്തു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ ചേച്ചിയെ വിവാഹം കഴിച്ചു എന്ന് പറയാം. ഞാൻ ചേച്ചിയെ മോതിരം അണിയിച്ചു താലി കെട്ടി സിന്ദൂരവും ചാർത്തി. കൊടുത്തു. എന്നിട്ട് ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു പിന്നെ ചേച്ചിയുടെ മുഖത്തു നിറയെ ഉമ്മ കൊടുത്തു.

എന്നിട്ട് ഞാൻ നേരെ ബാത്‌റൂമിലേക്ക് ഓടി.. എന്റെ നെറ്റിയിൽ തൊട്ട സിന്ദൂരം കഴുകി കളഞ്ഞു.

💬 Comments

View all comments