0%

Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]

Author : VaSco Read All Parts 1.6K

ഇതോടെ എന്റെ താലി ഭാഗ്യം കഴിഞ്ഞിരിക്കുന്നു. എന്റെ മംഗല്യ യോഗം കഴിഞ്ഞിരിക്കുന്നു. തിരിച്ചു വന്നു ചേച്ചിയോടും മുഖം കഴുകി വരാൻ പറഞ്ഞു.

ഞാൻ തന്നെ ചേച്ചിയെ കൂട്ടിക്കൊണ്ടുപോയി മുഖം കഴുകിക്കൊടുത്തു.

പിന്നെ മുടിയും മറ്റും ശരിയാക്കി. അതിന് ശേഷം ഒന്ന് കൂടെ നോക്കി . എല്ലാം ഒക്കെയാണ്. ഞാൻ ഉറപ്പിച്ചു.

അപ്പോഴേക്കും വാതിലിനു മുട്ട് കെട്ടു

ടക്... ടക്... ടക്. " എടിയേ വാതിൽ തുറക്ക്... സംസാരിക്കാൻ ഇനിയും സമയം ഇല്ലേ.. ഞാൻ എന്റെ മോൾക്ക് എന്തെങ്കിലും കൊടുക്കട്ടെ.. " അമ്മയാണ് വിളിച്ചത്.

"എന്താ .... ഞങ്ങൾ വരുന്നു അമ്മേ ഒരു മിനുട്ട്."

എന്നിട്ട് ചേച്ചിയോട് ഞാൻ പറഞ്ഞു.

"ഇനി എല്ലാം ചേച്ചിയുടെ കൈയിൽ ആണ്. ഇതാ ഞാൻ ചേച്ചിയുടെ ജീവേട്ടനെ.... അല്ല... ഏട്ടനെ ഞാൻ ചേച്ചിക്ക് തന്നിരിക്കുന്നു.. ഇനി അത് സൂക്ഷിക്കേണ്ടത് ചേച്ചിയാണ്. എല്ലാം ഞാൻ പറഞ്ഞത് പോലെ പറയുന്നത് പോലെ ചെയ്താൽ മതി. ഞാൻ വാതിൽ തുറക്കാൻ പോകുകയാണ് ഇപ്പോൾ മുതൽ ചേച്ചി വീണ്ടും അമൃതയും ഞാൻ വർഷയും ആണ്. ഒന്നും പേടിക്കേണ്ട ജീവേട്ടനെ സ്നേഹിച്ചാൽ മാത്രം മതി.. ജീവേട്ടൻ എന്ത് ആവശ്യപ്പെട്ടാലും നിന്ന് കൊടുക്കണം.. എതിർത്തു പറയരുത്.."

അതും പറഞ്ഞു ഞാൻ പോയി വാതിൽ തുറന്നു. വർഷയായി ഞാൻ പുറത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു.

"ജീവേട്ടാ ചേച്ചിയെ കണ്ടപ്പോൾ എന്റെ സങ്കടം മാറി. ചേച്ചിയുടെ സങ്കടം മാറുന്നില്ല.. ജീവേട്ടൻ തന്നെ ഇനി ചേച്ചിയുടെ സങ്കടം മാറ്റിയാൽ മതി. "

അപ്പോഴേക്കും ചേച്ചിയും എന്റെ അടുത്ത് വന്നു നിന്നു. രണ്ടാളും ഒരുപോലെ. അത് കണ്ടു

💬 Comments

View all comments