0%

Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]

Author : VaSco Read All Parts 1.6K

ചേച്ചി ജീവേട്ടനെയും കൂട്ടി മുറിയിലേക്ക് പോയി. ഞാൻ എന്റെ മുറിയിലേക്ക് പോയി. അവിടെയുള്ള കേസേരയിൽ ഇരുന്നു. ജീവേട്ടൻ ഇപ്പോൾ ചേച്ചിയെ കെട്ടിപിടിച്ചു കാണുമോ ഉമ്മ വെച്ചു കാണുമോ എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു. പക്ഷെ ജീവേട്ടൻ അങ്ങനെ ചെയ്താലും പേടിക്കാതെ എങ്ങനെ പെരുമാറണം എന്നൊക്കെ ഞാൻ ചേച്ചിയോട് പറഞ്ഞു കൊടുത്തിരുന്നു. അങ്ങനെയൊക്കെ നടന്നാൽ മതിയായിരുന്നു.

"" ഹലോ വർഷേ... എന്തൊരു ഉറക്കം ആടോ ഇത്.. എഴുനേൽക്ക്. വാ ഒരു ചായ കുടിച്ചിട്ട് നമുക്ക് യാത്ര തുടരാം. എന്താ .. " ജീവേട്ടൻ പറയുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്. അപ്പോൾ ആണ് ഞാൻ ജീവേട്ടനൊപ്പം കാറിൽ യാത്രയിൽ ആണെന്ന കാര്യം ഓർമ്മയിൽ വന്നത്.

ജീവേട്ടൻ കാറിൽ നിന്നും ഇറങ്ങി വന്നു. എനിക്ക് ഇറങ്ങാൻ ആയി ഡോർ തുറന്നു തന്നു. എനിക്ക് നേരെ കൈ നീട്ടി. ഞാൻ ആ കയ്യിലും പിന്നെ ജീവേട്ടന്റെ മുഖത്തും നോക്കി . പിന്നെ ഞാൻ ആ കൈയിൽ പിടിച്ചു കാറിൽ നിന്നും ഇറങ്ങി.

"ഈ അവസ്ഥയിൽ ഒരേ യാത്ര നല്ലതല്ല. അതാ ഒന്ന് നിർത്തി ചായ കുടിക്കാം എന്ന് കരുതിയത്. " ജീവേട്ടൻ പറഞ്ഞു.

ഞാൻ ചിരിച്ചു. ജീവേട്ടൻ ഇന്നലെ വഴി ചോദിച്ച അതേ ചായകടയിൽ ആണ് കാർ നിർത്തിയത്. ജീവേട്ടൻ വളരെ പതുക്കെയാണ് കാർ ഓടിച്ചത്. അവിടെ നിന്നും ചായ കുടിച്ചു കുറച്ചു സമയം നടന്നു.

"ജീവേട്ടന് എന്നോട് ദേഷ്യം തോന്നുന്നില്ലേ? " ഞാൻ ചോദിച്ചു.

"എന്തിന്... ഞാൻ എന്തിനാ വർഷയോട് ദേഷ്യം കാണിക്കുന്നത്. എനിക്ക് എന്തിനാ ദേഷ്യം....

💬 Comments

View all comments