0%

Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]

Author : VaSco Read All Parts 1.6K

ഒരുകണക്കിന്.. എനിക്ക് വർഷയോട് സ്നേഹമേ ഉള്ളൂ.. ശരിയാണ് ഞാൻ വർഷയുടെ ചേച്ചിയെ ആണ് ആദ്യമായി കാണുന്നതും ഇഷ്ട്ടപെടുന്നതും. എന്നാൽ എനിക്ക് കൂടുതൽ ഇഷ്ട്ടം തോന്നിയത് വർഷയോടായിരിക്കും വർഷയല്ലേ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നത്.

ഞാൻ ആദ്യം ഉമ്മ വെച്ചത്. ആദ്യം അറിഞ്ഞതും അനുഭവിച്ചതും എല്ലാം വർഷയെ അല്ലേ... എന്നോട് സ്നേഹത്തോടെ സംസാരിച്ചത് എന്റെ കൈപിടിച്ച് നടന്നത്. എന്തിന് ഞാൻ താലി കെട്ടിയതുപോലും വർഷയെ അല്ലേ ,? അങ്ങനെ ഉള്ള വർഷയെ ഞാൻ എങ്ങനെ വെറുക്കും.. എങ്ങനെ എനിക്ക് ദേഷ്യം തോന്നും. " ജീവേട്ടൻ പറഞ്ഞു.

"അച്ഛനും അമ്മയും ഇതൊക്കെ അറിഞ്ഞോ?" ഞാൻ ചോദിച്ചു.

"ഏത് അച്ഛനും അമ്മയും എന്റെയോ അതോ വർഷയുടെയോ? "

"രണ്ടും.. അവരിത് അറിഞ്ഞാൽ എന്നെ വെറുക്കില്ലേ? ചേച്ചിയെ വെറുക്കില്ലേ? എന്തിനാ ജീവേട്ട എന്നെ കൊണ്ട് പോകുന്നത്? "

"വെറുക്കുന്നവർ വെറുത്തോട്ടെ.. പക്ഷെ എനിക്ക് വെറുപ്പില്ല.. ഇഷ്ട്ടം മാത്രമേ ഉള്ളൂ.. പിന്നെ ആരും അറിഞ്ഞിട്ടില്ല.. അത് കൊണ്ട് ഞാൻ എന്റെ വീട്ടിലേക്കാണ് വർഷയെ കൊണ്ടു പോകുന്നത്. എന്റെ വീട് എന്ന് പറഞ്ഞാൽ ഞാൻ ജോലിചെയ്യുന്ന സ്ഥലത്തുള്ള എന്റെ വീട്ടിൽ."

"ചേച്ചി അവിടെയാണോ ഉള്ളത്..? ചേച്ചിക്കും എന്നോട് ദേഷ്യം ഇല്ലേ..?

"

"അതേ എന്റെ അമ്മു അവിടെയാ ഉള്ളത്. പിന്നെ തന്റെ ചേച്ചിക്ക് അതായത് എന്റെ അമ്മൂന് തന്നോട് ദേഷ്യം തോന്നുമോ? അവൾക്ക് വേണ്ടിയല്ലേ താൻ....? "

"ജീവേട്ടൻ എങ്ങനെ ഇത് അറിഞ്ഞു ..? ആരാ ഇത് പറഞ്ഞത് ആര്യ ആണോ? "

--------------------

നിക്ക്... നിക്ക്.. കഥ കുറച്ചു കൂടെ പറയാൻ ഉണ്ട് എന്നിട്ട്

💬 Comments

View all comments