0%

Chapter Title : ജീവന്റെ അമൃതവർഷം 6 [ഏകൻ]

Author : VaSco Read All Parts 2K

കൂടെ ആണ്."

"എന്താ ആര്യ പറയുന്നത്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ..?"

"അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ജീവേട്ട . പറയാൻ പോകുന്നതല്ലേ ഉള്ളൂ. എന്റെ കൂടെ ഇപ്പോൾ പുറത്തേക്ക് വരുന്നോ..? അതോ ഞാൻ പുറത്തു പോയി കാത്ത് നിൽക്കണോ..? ഇത് പറയാൻ എത്ര വേണമെങ്കിലും കാത്തു നിൽക്കാൻ ഞാൻ തയ്യാർ ആണ്.. അല്ലെങ്കിൽ ഇത്രയും ദൂരം യാത്ര ചെയ്തു ഞാൻ ഇവിടെ വരില്ലല്ലോ.."

"ശരി ഞാൻ ഇപ്പോൾ തന്നെ വരാം.. ആര്യ നടന്നോളു.."

അതും പറഞ്ഞു ജീവൻ എഴുനേറ്റ് പുറത്തേക്ക് നടന്നു. കൂടെ ആര്യയും അവർ ജീവന്റെ കാറിൽ കയറി പുറപ്പെട്ടു.

"എവിടെയാ ജീവേട്ടാ ഇവിടെ ശാന്തമായ ഒരു സ്ഥലം. നമുക്ക് സംസാരിക്കാൻ. ജീവേട്ടന്റെ വീട്ടിൽ പോയാലോ..? അല്ലെങ്കിൽ അത് വേണ്ട അവിടെ അമൃതേച്ചി ഉണ്ടല്ലോ..?"

"ആര്യ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ..? നീ എന്ത് പറയാൻ ആണ് വന്നത് അത് പറയൂ.."

"അത് പറയാം. അതിനല്ലേ ഞാൻ വന്നത്. "

"നീ ഇവിടെ വന്നത് വർഷ അറിഞ്ഞിരുന്നോ..? അമൃത ഒന്നും പറയുന്നത് കേട്ടില്ലല്ലോ..?"

"അതിന് അമൃതേച്ചിയും ജീവേട്ടനും അവളെ വിളിക്കാറുണ്ടോ..? "

"അതാണോ പ്രശ്നം. അത് പറയാൻ ആണോ ആര്യേ നീ വന്നത്..?"

ആര്യ ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"അതിനാണെങ്കിൽ ഇത്രയും ദൂരം വരെ ഞാൻ ഇവിടെ വരെ വരേണ്ട കാര്യം ഉണ്ടോ..? ഒന്ന് ഫോൺ വിളിച്ചാൽ മതിയായിരുന്നല്ലോ..? ജീവേട്ടന് വർഷ ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ..? ആ പാവത്തിനെ ഒന്ന് വിളിക്കാറെങ്കിലും ഉണ്ടോ..?"

"അതിന് ഞാൻ എന്തിനാ വർഷയെ വിളിക്കുന്നത്.?. അച്ഛനും അമ്മയും പറഞ്ഞല്ലോ..

💬 Comments

View all comments