0%

Chapter Title : ജീവന്റെ അമൃതവർഷം 6 [ഏകൻ]

Author : VaSco Read All Parts 2K

അവളെ വിളിച്ചാൽ കിട്ടാറില്ലെന്നും. അവൾ ദൂരെ ഏതോ സ്കൂളിൽ ടീച്ചർ ആയിട്ട് പോയെന്നും."

"ജീവേട്ടൻ അല്ലേ ഇപ്പോൾ പറഞ്ഞത് വർഷ ജീവേട്ടന്റെ അനിയത്തി ആണെന്ന് എന്നിട്ട് ഒരിക്കൽ പോലും വിളിച്ചില്ലല്ലോ..? അവൾ വർഷ അവൾ ജീവേട്ടന്റെ അനിയത്തി ഒന്നും അല്ല. അവളാണ് ജീവേട്ടന്റെ യഥാർത്ഥ ഭാര്യ."

"എന്ത്.""

ജീവൻ പെട്ടന്ന് ബ്രേക്ക് ചവിട്ടി കാർ നിർത്തിയിട്ട് ചോദിച്ചു.

"അവൾ. അവളാണ് എന്റെ യഥാർത്ഥ ഭാര്യ എന്നോ..? നീ എന്തൊക്കെയാ ഈ പറയുന്നത്. നിനക്ക് വട്ട് വല്ലതും ഉണ്ടോ...?"

"ഉണ്ട്. എനിക്കല്ല. അവൾക്ക് വർഷയ്ക്ക്. അവളുടെ ചേച്ചിയോടുള്ള സ്നേഹത്തിന്റെ വട്ട്. ജീവേട്ടനോടുള്ള സ്നേഹത്തിന്റെ വട്ട്. അല്ലെങ്കിൽ സ്വന്തം ജീവിതം കളഞ്ഞു ഇങ്ങനെ ഒരു കാര്യത്തിന് ആരെങ്കിലും മുതിരുമോ..?

"ആര്യേ നീ എന്താണ് പറയുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ..?"

"അങ്ങനെ എങ്കിൽ ഞാൻ ഒരു കാര്യം ജീവേട്ടനോട് തിരിച്ചു ചോദിച്ചോട്ടെ..? അമൃതേച്ചിയേയും വർഷയേയും ഒരുമിച്ചു കണ്ടാൽ ഇതിൽ ഏതാണ് വർഷ ഏതാണ് അമൃത എന്ന് ജീവേട്ടന് തിരിച്ചറിയാൻ കഴിയുമായിരുന്നോ..?"

"അത് അവരുടെ അച്ഛനും അമ്മയ്ക്കും പോലും പ്രയാസം ആകുമ്പോൾ എനിക്ക് എങ്ങനെ തിരിച്ചറിയാൻ പറ്റും..?"

"അങ്ങനെ എങ്കിൽ ജീവേട്ടന്റെ കൂടെ ഉള്ളത് അമൃതേച്ചി തന്നെ ആണെന്ന് ജീവേട്ടൻ എങ്ങനെ ഉറപ്പിക്കും..?"

"ആര്യേ.. നീ എന്താ പറഞ്ഞു വരുന്നത്...? അപ്പോൾ എന്റെ കൂടെ ഉള്ളത് അമൃത അല്ലേ വർഷ ആണോ..?"

"ഇത്രയും നാൾ ഒരുമിച്ചു താമസിച്ചിട്ടും ജീവേട്ടന്റെ കൂടെ ഉള്ളത് ആരാണെന്ന് പോലും ജീവേട്ടന് ഉറപ്പിക്കാൻ പറ്റുന്നില്ലേ ..?"

ജീവൻ കാർ ഒരു സൈഡിൽ നിർത്തി. അങ്ങനെ ഇരുന്നു.

💬 Comments

View all comments