Chapter Title : ജീവന്റെ അമൃതവർഷം 6 [ഏകൻ]
അവിടെ അടുത്ത് കണ്ട ഒരു കടയിൽ പോയി ആര്യ ഒരു കുപ്പി തണുത്ത വെള്ളവും ആയി വന്നു എന്നിട്ട് അത് ജീവന് കൊടുത്തു.
'"ഇന്നാ ഇത് കുടിക്ക്. ഇത്രയും പറഞ്ഞപ്പോൾ ഇങ്ങനെ ആണെങ്കിൽ ഇനിയുള്ളത് കൂടെ പറഞ്ഞാൽ ജീവേട്ടൻ എങ്ങനെ ആകും. "
ജീവൻ ആ വെള്ളം വാങ്ങി കുടിച്ചു എന്നിട്ട് ആര്യയെ നോക്കി പറഞ്ഞു.
"ആര്യേ ഇങ്ങനെ സസ്പെൻസ് നിർത്തി പറയാതെ. എന്താണെങ്കിലും തുറന്നു പറയൂ. നമുക്ക് എന്തിനും വഴിയുണ്ടാക്കാം."
"പറയാം. പക്ഷെ എനിക്ക് ഒരു വാക്ക് ജീവേട്ടൻ തരണം."
"എന്ത് വാക്ക്..?"
"അത് ഞാൻ പറയാം. പക്ഷെ എനിക്ക് വാക്ക് തരണം."
"എന്ത് വാക്ക്. അത് അറിയാതെ ഞാൻ എങ്ങനെ വാക്ക് തരും. ഞാൻ പഴയ കാല രാജാവ് ഒന്നും അല്ല. കാര്യം അറിയാതെ വാക്ക് തരാൻ.. ആര്യ കാര്യം എന്താണെങ്കിലും പറയൂ . എന്ത് പ്രശ്നത്തിനും നമുക്ക് പരിഹാരം കാണാം., "
"അത് പോര. എനിക്ക് രണ്ട് വാക്കുകൾ വേണം. ഒന്ന്. ഞാൻ പറയുന്നത് കേട്ട് ജീവേട്ടൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്ന വാക്ക്. പിന്നെ എന്റെ വർഷയെ സംരക്ഷിച്ചു കൊള്ളും എന്ന വാക്ക്. അവൾക്ക് ഒരു പോറൽ പോലും ഏൽപ്പിക്കില്ല എന്ന വാക്ക്. അതിന് ആരേയും അനുവദിക്കില്ല എന്ന വാക്ക്.."
"ശരി ഞാൻ വാക്ക് തരുന്നു. തന്റെ വർഷയെ ഞാൻ സംരക്ഷിച്ചു കൊള്ളും.. ആരും അവളെ ഒന്നും പറയില്ല ചെയ്യില്ല. ആരും ഒന്നും പറയാതെ ഒന്നും ചെയ്യാതെ ഞാൻ നോക്കും. "
"ശരി എങ്കിൽ ഞാൻ ഒരു കാര്യം കൂടെ ചോദിച്ചോട്ടെ..?"
💬 Comments
View all comments