Chapter Title : ജീവന്റെ അമൃതവർഷം 6 [ഏകൻ]
അവിടെ കൂടിയിരുന്ന കൂട്ടുകാർ കണ്ട് ചിരിച്ചു. കളിയാക്കി. ഒരിക്കൽ അല്ല പലവട്ടം. അത് കുഞ്ഞു അമൃതേച്ചിയുടെ മനസ്സിൽ വലിയ വിഷമം ഉണ്ടാക്കി.
സൈക്കിളിൽ നിന്ന് വീണത് പറഞ്ഞു വീട്ടിൽ നിന്നും വഴക്ക് പറഞ്ഞു. കളിയാക്കി. പിന്നെ എന്ത് ചെയ്യുമ്പോഴും വേണ്ട. നീ ചെയ്യേണ്ട. അത് നീ ചെയ്താൽ ശരിയാകില്ല എന്നൊക്കെ പറഞ്ഞു. വളർത്തി. എല്ലാവരും തന്നെ കളിയാക്കുകയാണ് എന്നാണ് അമൃതേച്ചി തോന്നി. അമൃതേച്ചിയെ നോക്കി ആരെങ്കിലും ചിരിച്ചാൽ പോലും കരുതുക അങ്ങനെ ആണ്.
ആളുകൾ കൂടുന്ന സഥലത്തു പോകാൻ പേടി. പരിചയം ഇല്ലാത്തവരോട് സംസാരിക്കാൻ പേടി. ആരെങ്കിലും ഒക്കെ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടാൽ കൈയും കാലും വിറക്കും. ബോധം കെട്ട് വീഴും. കുറച്ചു സമയം ആൾക്കൂട്ടത്തിൽ നിന്നാൽ പേടിച്ചു വിറക്കും. ബോധം പോകും. കരയും. അതൊക്കെ തന്നെ. "
ആര്യ പറഞ്ഞു നിർത്തി പിന്നെ ജീവനെ നോക്കി.
"പക്ഷെ ഇതൊക്കെ എങ്ങനെ സംഭവിച്ചു. ഈ ആൾ മാറാട്ടം ആരും അറിഞ്ഞില്ലേ..? " ജീവൻ ചോദിച്ചു.
"ഇല്ല. ഈ ഞാൻ പോലും. കുറച്ചു മാസങ്ങൾക്ക് മുൻപ് ആണ് ഞാൻ പോലും ഇത് അറിഞ്ഞത്. കൃത്യമായി പറഞ്ഞാൽ. അമൃതേച്ചിക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞ അന്ന്."
പിന്നെ വർഷ പറഞ്ഞ കാര്യങ്ങളും വർഷ വീട്ടിൽ നിന്നും ഇറങ്ങി പോയതും മുഴുവൻ ആര്യ ജീവനോട് പറഞ്ഞു. മുഴുവനും കേട്ടപ്പോൾ ജീവൻ ആര്യയോട് ചോദിച്ചു.
"എന്നിട്ട് ഇപ്പോൾ വർഷ എവിടെ ഉണ്ട്..? "
*****
താൻ ഇവിടെ ഉണ്ടെന്ന് എങ്ങനെ ജീവേട്ടൻ അറിഞ്ഞു എന്ന വർഷയുടെ ചോദ്യത്തിന്റെ ഉത്തരം പറയുകയായിരുന്നു ഇതുവരെ ജീവൻ.
💬 Comments
View all comments