Chapter Title : ജീവന്റെ അമൃതവർഷം 6 [ഏകൻ]
ജീവേട്ടന്റെ ആദ്യത്തെ കുഞ്ഞ്. അതിനെ ജീവേട്ടന് വേണോ എന്നറിയാൻ ആണ് ഞാൻ ഇവിടെ വരെ വന്നത്."
ജീവന് എന്ത് പറയണം എന്ന് അറിയാതെ കുറച്ചു സമയം അങ്ങനെ തന്നെ ഇരുന്ന് പോയി.
"ജീവേട്ട. "
ആര്യ വിളിച്ചു
"ആര്യേ ഞാൻ ഈ കേട്ടതൊക്കെ സത്യമാണോ..?
"സത്യമാണ്."
.
" പക്ഷെ എന്തിന്..? അവൾ ഇത് ചെയ്തു...? ""
"അത് അമൃതേച്ചിക്ക് വേണ്ടി.."
"അമൃതയ്ക്ക് വേണ്ടി. പക്ഷെ എന്തിന്..? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഞാൻ അവളെയല്ലേ ഇഷ്ട്ടപെട്ടത്..അമൃതയെ ? വീട്ടുകാർ ഉറപ്പിച്ചതും അതല്ലേ..? പിന്നെ എന്തിനാണ് ഇങ്ങനെ ഒരു നാടകം കളിച്ചത് ...?"
"അതിന് കാരണം അമൃതേച്ചി ആണ്. അമൃതേച്ചിക്ക് പേടി ആണ്. പിന്നെ അമൃതേച്ചിക്ക് ആദ്യ കാഴ്ചയിൽ തന്നെ ജീവേട്ടനെ ഇഷ്ടമായിരുന്നു. അത് തുറന്നു പറയാനുള്ള ധൈര്യം പോലും അമൃത ചേച്ചിക്ക് ഉണ്ടായിരുന്നില്ല. പേടിയായിരുന്നു "
"പേടിയോ..? ആരെ. ? എന്നെയോ..? എന്തിന്..?"
"അതൊക്കെ വലിയൊരു കഥയാണ്. "
"കഥയോ? എന്ത് കഥ.? "
"കഥയല്ല. വളർത്തു ദോഷം. പിന്നെ നമ്മുടെ സമൂഹം സാഹചര്യം എല്ലാവരും ചേർന്നു പലരോടെന്ന പോലെ അമൃതേച്ചിയോടും ചെയ്ത തെറ്റ്."
"നീ എന്തൊക്കെയാ ആര്യേ പറയുന്നത്..? "
"അതേ ജീവേട്ട. ഒരാളുടെ കുറ്റവും കുറവും പറഞ്ഞു പരിഹസിച്ചു ചിരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ ഇര. എന്തിനും പേടിപ്പിച്ചു പേടിപ്പിച്ചു വളർത്തുന്ന മാതാ പിതാക്കൾ. എല്ലാം തെറ്റുകാർ ആണ്. അപകർഷതാബോധം. ആത്മവിശ്വാസം ഇല്ലായ്മ. അങ്ങനെ വേണം അതിനെ പറയാൻ. എന്തിനെയും നേരിടാൻ പേടിക്കുന്നത്. കുട്ടിക്കാലത്ത് സൈക്കിളിൽ നിന്ന് അമൃതേച്ചി ഒന്ന് വീണു. അതും ചളിയിൽ. അത്
💬 Comments
View all comments